സ്പിരിറ്റില്‍ ചാരായം കലര്‍ത്തി വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍
കരുനാഗപ്പള്ളി: സ്പിരിറ്റില്‍ ചാരായം കലര്‍ത്തി വില്‍പ്പന നടത്തുകയായിരുന്ന രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. കുലശേഖരപുരം കൊച്ചു കരിപ്പോലി തെക്കതില്‍ കൊച്ചനി എന്ന് വിളിക്കുന്ന ബിജു (35), കുലശേഖരപുരം ഷംനാദ് മന്‍സിലില്‍ ഷംനാദ് (28) എന്നിവരെയാണ് ഡിയോ സ്‌കൂട്ടറില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ട് വന്ന പത്ത് ലിറ്റര്‍ ചാരായം കലര്‍ത്തിയ സ്പിരിറ്റുമായി പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപ് വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് ദിവസം മുന്‍പ് കരുനാഗപ്പള്ളി റേഞ്ചിലെ ചെറുകിട മദ്യകച്ചവടക്കാര്‍ക്ക് വ്യാപകമായ രീതിയില്‍ ചാരായം കലര്‍ത്തിയ സ്പിരിറ്റ് ഇന്നോവ കാറിലും സ്വിഫ്റ്റ് കാറിലും കൊണ്ടുവന്നു ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതായ രഹസ്യവിവരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ സംഘം ഇവരുടെ നിരവധി കസ്റ്റമേഴ്‌സിനെ കസ്റ്റഡിയില്‍ എടുക്കുകയും അവരെ ഉപയോഗിച്ച് കൂടുതല്‍ ചാരായം ആവശ്യപ്പെട്ടതനുസരിച്ച് പത്ത് ലിറ്റര്‍ സ്പിരിറ്റ് കലര്‍ത്തിയ ചാരായവുമായി വരുന്നതിനിടയില്‍ പുത്തന്‍തെരുവ് ഫിസാക്ക ആഡിറ്റോറിയത്തിന് സമീപത്തു നിന്നും ഇരുവരും പിടിയിലാവുകയായിരുന്നു.
ബിജു സഊദി അറേബ്യയില്‍ ചാരായം വാറ്റി വിറ്റതിനു ആറുമാസം ജയിലില്‍ കിടന്നിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍ എം.സുരേഷ്‌കുമാര്‍ ഷാഡോ എക്‌സൈസ് ഉദ്യോഗസ്ഥരായ വിജു, സജീവ്കുമാര്‍, പ്രസാദ്, വനിതാ സി.ഇ.ഒ ശ്രീമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."