കശ്മിരിലേക്ക് കൂടുതല്‍ സൈനികര്‍; ഇന്നലെ വിന്യസിച്ചത് 25000 പേരെ
ശ്രീനഗര്‍: ജമ്മു കശ്മിരിലേക്ക് 25000 സൈന്യത്തെ കൂടി അയച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച 10000 സൈനികരെ കശ്മിരിന്റെ വിവിധ താഴ് വരകളില്‍ വിന്യസിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 25000 സൈന്യങ്ങളെക്കൂടി വിന്യസിച്ചിരിക്കുന്നത്.
എന്നാല്‍ എന്തിനാണ് ഇത്രയും വലിയ ട്രൂപ്പിനെ അയക്കുന്നതെന്ന കാര്യം വ്യക്തമല്ല. തന്ത്രപ്രധാന മേഖലകളിലാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ സൈനികള്‍ കശ്മിരിന്റെ വിവിധ മേഖലകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ടെന്നും ഇവരെ കൃത്യ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് 100 കമ്പനികളെ (10000) സൈന്യത്തെ കശ്മിരില്‍ വിന്യസിച്ചിരുന്നത്. ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത്ത് ഡോവല്‍ കശ്മിര്‍ സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു അന്ന് 100 കമ്പനികളെ കശ്മിരിലേക്ക് വിന്യസിച്ചിരുന്നത്. എന്നാല്‍ സൈന്യത്തിന്റെ എണ്ണം കുറവാണെന്നും കൂടുതല്‍ പേരെ ആവശ്യമുണ്ടെന്നും ജമ്മു കശ്മിര്‍ ഡയരക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."