'ആഗോളതാപന ദുരന്തമോ? എനിക്കു വിശ്വാസമില്ല' -ട്രംപ്
വാഷിങ്ടന്‍: ഭീകരമായിക്കൊണ്ടിരിക്കുന്ന ആഗോളതാപനത്തിന് അറുതിവരുത്താന്‍ ലോകരാജ്യങ്ങള്‍ അടിയന്തിരമായി ശ്രമിക്കണമെന്ന യു.എന്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ചു തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. താന്‍ ആ റിപ്പോര്‍ട്ട് മറിച്ചുനോക്കിയിട്ടുപോലുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
യു.എന്‍ റിപ്പോര്‍ട്ടിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചു താന്‍ സംശയാലുവാണെന്നും ട്രംപ് പ്രതികരിച്ചു. 'ആരെല്ലാമാണ് ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്താണ് അവരുടെ ലക്ഷ്യം. എന്തൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അതു തയ്യാറാക്കിയത്. അതിന്റെ സത്യസന്ധതയില്‍ എനിക്കു സംശയമുണ്ട്.'- ട്രംപ് പറഞ്ഞു.
ഭൂതലത്തില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപം വര്‍ധിച്ചിട്ടുണ്ടെന്നും ജീവന്റെ നിലനില്‍പ്പ് അസാധ്യമാക്കുന്ന താപാവസ്ഥയിലേയ്ക്കാണ് പോകുന്നതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഹരിതവാതകങ്ങളുടെ വ്യാപകമായ സാന്നിധ്യമാണ് അതിനു കാരണം. ഹരിതവാതകങ്ങളുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരാന്‍ ലോകരാജ്യങ്ങള്‍ പരമാവധി കാര്യങ്ങള്‍ ചെയ്യണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഈ റിപ്പോര്‍ട്ടാണ് അവിശ്വസ നീയമെന്നു പറഞ്ഞ് ട്രംപ് തള്ളിയിരിക്കുന്നത്. ഇതുപോലെ എത്ര കള്ളറിപ്പോര്‍ട്ടുകള്‍ വേണമെങ്കിലും താന്‍ നല്‍കാമെന്നാണ് അദ്ദേഹം പറയുന്നത്. എങ്കിലും, 'ഞാന്‍ ഈ റിപ്പോര്‍ട്ട് സൗകര്യംപോലെ വിശദമായി വായിക്കുന്നുണ്ട്' എന്നും ട്രംപ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."