HOME
DETAILS

സഊദിയില്‍ ശക്തമായ മണല്‍ക്കാറ്റ്: ജനജീവിതം ദുസ്സഹം

  
backup
June 01, 2017 | 12:25 PM

12524523669856

ദമാം: സഊദിയിലെ കിഴക്കന്‍ പ്രവശ്യയില്‍ ശക്തമായ പൊടിക്കാറ്റു മൂലം ജനജീവിതം ദുസ്സഹമായി. പല റോഡുകളിലും ഗതാഗതം മണിക്കൂറികളോളം മുടങ്ങിയതിനാല്‍ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്.

അടുത്ത മൂന്നു ദിവസവും ഇതേ അവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരയാത്ര ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച കാറ്റ് ഇന്നലെയാണ് തീവ്രഭാവം പൂണ്ടത്. മിനിറ്റില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റുമൂലം അല്‍ അഹ്‌സ, ജുബൈല്‍, കിംഗ് ഫഹദ് എയര്‍പോര്‍ട്ട്, ഖഫ്ജി, ഹഫര്‍ അല്‍ ബാത്തിന്‍, നാരിയ, സഫ് വ എന്നീ ഭാഗത്തേക്കുള്ള റോഡുകള്‍ മണലുകൊണ്ട് മൂടപ്പെട്ട അവസ്ഥയിലാണ്.

ദമാം കിംഗ് ഫഹദ് വിമാനത്താവളത്തിലേക്കുള്ള റോഡില്‍ രാവിലെ നാലു മണിക്കൂറോളം പൂര്‍ണമായും ഗതാഗതം സംതംഭിച്ചു. ജെ.സി.ബി ഉപയോഗിച്ച് മണല്‍ നീക്കി സഞ്ചാര യോഗ്യമാക്കുകയായിരുന്നു. ഖഫ്ജി റോഡില്‍ ദൂരക്കാഴ്ച ഇല്ലാത്തതു മൂലം അഞ്ചു വ്യത്യസ്ത അപകടങ്ങള്‍ ഉണ്ടായതായി റെഡ് ക്രസന്റ് അറിയിച്ചു. പല റോഡുകളിലും വൈദുത പോസ്റ്റുകളും പരസ്യ ബോര്‍ഡുകളും വീണതിനാല്‍ ഗതാഗതം സ്തംഭിച്ചു.

ദമാം വിമാനത്താവളത്തിലേക്കുള്ള പല വിമാന സര്‍വിസുകളും താളംതെറ്റുകയും അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു. അടുത്ത രണ്ടു ദിവസം കൂടി കാറ്റ് തുടരുമെന്നാണ് അറിയുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago