HOME
DETAILS
MAL
മുത്തച്ഛന്റെ സ്മാരകമായ സ്‌കൂളില്‍ ഇനി സാല്‍വദോര്‍ പഠിക്കും
backup
June 01 2017 | 18:06 PM
കൊടുങ്ങല്ലൂര്‍: മുത്തച്ഛന്റെ സ്മാരകമായ സ്‌കൂള്‍, അച്ഛന്‍ പഠിച്ച സ്‌കൂള്‍, ഇവിടെ ഇനി സാല്‍വദോര്‍ പഠിക്കും.
കൊടുങ്ങല്ലൂര്‍ എം.എല്‍.എ അഡ്വ: വി.ആര്‍ സുനില്‍കുമാറിന്റെ മകന്‍ സാല്‍വദോര്‍ മുത്തച്ഛനും മുന്‍ മന്ത്രിയുമായ വി.കെ.രാജന്റെ സ്മാരകമായ പുല്ലൂറ്റ് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സിലാണ് ചേര്‍ന്നത്. രാവിലെ എം.എല്‍.എ എന്ന നിലയില്‍ ബി.ആര്‍.സി തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാന്‍ പോകും മുന്‍പെ വി.ആര്‍ സുനില്‍ കുമാര്‍ അച്ഛനെന്ന നിലയില്‍ മകനോടൊപ്പം പുല്ലൂറ്റ് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി. ഹെഡ്മാസ്റ്റര്‍ കെ.ജി.മോഹനന്‍ എം.എല്‍.എയെയും മകനെയും സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് എം.എ ഇബ്രാഹിം, വാര്‍ഡ് കൗണ്‍സിലര്‍ കവിത മധു എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."