കാരുണ്യം തേടുന്ന ജില്ലാ ആയുര്‍വേദ ആശുപത്രി
പാലക്കാട്: അസൗകര്യങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുകയാണ് ജില്ലാ ആയുര്‍വേദ ആശുപത്രി. അലോപ്പതിയെ പോലെ യാതൊരു വിധ ദോഷങ്ങളും ശരീരത്തിന് ഏല്പിക്കാത്ത ചികിത്സയാണ് ആയൂര്‍വേദം. സ്വതന്ത്ര ലബ്ദിക്കു മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്നും അസൗകര്യങ്ങള്‍ കൊണ്ട് പ്രവര്‍ത്തിച്ച് മുന്നോട്ട് പോകുകയാണ്. രണ്ടുനില കെട്ടിടത്തില്‍ രണ്ടുവിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വിഭാഗം ഒ.പിയും മറ്റൊന്ന് രോഗികള്‍ക്ക് കിടക്കാനുള്ള വാര്‍ഡുമാണ്. താഴെയും മേലെയും കിടത്തി ചികിത്സക്കുന്നുണ്ട്. എന്നാല്‍ മുകളില്‍ കിടക്കുന്ന രോഗികളെ താഴോട്ട് കൊണ്ടുവരാന്‍ റാമ്പോ, ലിഫ്റ്റ് സൗകര്യങ്ങളോന്നും തന്നെയില്ല. അതുകൊണ്ട് രോഗികളെ കോണിപ്പടിവഴിയാണ് മേലോട്ടും താഴോട്ടും കൊണ്ടു പോകുന്നത്. ഇത് രോഗികളെ ശ്വാസം മുട്ടിക്കുകയാണ് ചെയ്യുന്നത്. അസുഖം കൂടുതലായിട്ടുള്ള അവസ്ഥ വരുമ്പോള്‍ കുറെ പേരുടെ സഹായത്തോടെയാണ് ഇറക്കുന്നതും കയറ്റുന്നതും. ഒരു രോഗിക്ക് ഒരാളുടെ സഹായം വേണ്ടി വരുന്ന സാഹചര്യത്തില്‍ ഇവിടെ കുറെ ആളുകളുടെ സഹായമാണ് ഒരു രോഗിക്ക് ആവശ്യമായി വരുന്നത്.
ഏറ്റവും കൂടുതല്‍ മാലിന്യ വസ്തുക്കള്‍ കുന്നുകൂടുന്ന സാഹചര്യത്തില്‍ ഒരു മാലിന്യ നിര്‍മാജന പ്ലാന്റ് പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യങ്ങള്‍ കൂടുമ്പോള്‍ അത് പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറെയാണ്. ഇത്തരമൊരു അവസ്ഥ നേരിടുമ്പോള്‍ അത് വരുന്ന ആളുകള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വേണ്ടത്ര ഡോക്ടറുമാര് ഉണ്ടങ്കിലും കൂടി വിഷ ചികിത്സയ്ക്കുള്ള ഡോക്ടര്‍ ഇല്ലാത്ത അവസ്ഥയാണ്. ആ തസ്തിക ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."