HOME
DETAILS
MAL
ചുഡുവാലത്തൂര്‍ എസ്.ആര്‍.വി.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം നടന്നില്ല
backup
June 01 2017 | 19:06 PM
ഷൊര്‍ണൂര്‍: നാടെങ്ങും സ്‌കൂള്‍ പ്രവേശനോത്സവം കെങ്കേമമായി നടക്കുമ്പോള്‍ ഷൊര്‍ണൂര്‍ ഉപജില്ലയിലെ ചുഡുവാലത്തൂര്‍ എസ്.ആര്‍.വി.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം നടന്നില്ല. സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ആരും ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ പ്രവേശനം നേടിയിട്ടില്ലാത്തതിനാലാണ് പ്രവേശനോത്സവം നടക്കാതെ പോയത്. ആകെ ഒരു അധ്യാപികയും രണ്ട് വിദ്യാര്‍ഥികളും അടങ്ങുന്നതാണ് ഈ സ്‌കൂള്‍. കഴിഞ്ഞ വര്‍ഷം രണ്ടു കുട്ടികളാണ് പ്രവേശനം നേടിയത് അവര്‍ ഇക്കുറി രണ്ടാം ക്ലാസിലേയ്ക്ക് വിജയിച്ചു. അനലേ ജാസന്‍ എന്ന പെണ്‍കുട്ടിയും, ഐഹാബ് എന്ന ആണ്‍കുട്ടിയുമാണ് വിദ്യാര്‍ഥികള്‍. റഷീദ അധ്യാപികയും. സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഈ വിദ്യാലയം ഉപജില്ലയില്‍തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് മികവുറ്റതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."