HOME
DETAILS

ജില്ലയില്‍ ഗ്രാമങ്ങളിലെ പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ സാധ്യത

  
backup
June 01, 2017 | 7:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86


കഞ്ചിക്കോട്: ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് ഗ്രാമീണ മേഖലയിലും ഉള്‍പ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളില്‍ ഇത്തവണയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ സാധ്യത. നഗരപ്രദേശങ്ങളിലും മികച്ച വിദ്യാലയങ്ങളിലും പ്രവേശനത്തിന് വലിയ തിരക്കാണ് എല്ലാ വര്‍ഷവും അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഗ്രാമീണ മേഖലയിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും എല്ലാവര്‍ഷവും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതും പതിവാണ്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ കരുതുന്നത്. സീറ്റുകള്‍ ലഭിക്കാത്തവര്‍ അവസാനം സ്വകാര്യ വിദ്യാലയങ്ങളിലും മറ്റുമായി പ്രവേശനം നേടും. ഇതിനിടയില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതി തുടരുകയും ചെയ്യും.
പാലക്കാട് ജില്ലയില്‍ ഇത്തവണ മുപ്പതിനായിരത്തിനു പുറത്ത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സീറ്റുകളുണ്ട്. പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഏകജാലക സംവിധാനം വഴിയാണ് ഇത്തവണയും പ്രവേശനം സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി ജില്ലയില്‍ 149 വിദ്യാലയങ്ങളിലാണ് പ്ലസ്‌വണ്‍ കോഴ്‌സുകളുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ 27,150 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ 62 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്. 24 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്.
പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനു എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ താലൂക്കുകളിലും വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സുകളെക്കുറിച്ചും അവരുടെ അഭിരുചികള്‍ അറിഞ്ഞ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനും സഹായകരമായ രീതിയും ഫോക്കസ് പോയിന്റുകള്‍ തുടങ്ങിക്കഴിഞ്ഞു. കരിയര്‍ ഗൈഡന്‍സ് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഇവിടെ ലഭ്യമാക്കുന്നുണ്ട്.
സംശയങ്ങള്‍ ദൂരീകരിച്ചശേഷം മാത്രമേ ഓണ്‍ലൈനായി കോളങ്ങള്‍ പൂരിപ്പിക്കാവൂയെന്ന് അധ്യാപകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത്തവണയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം

Cricket
  •  18 minutes ago
No Image

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  21 minutes ago
No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  29 minutes ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  an hour ago
No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  an hour ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  an hour ago
No Image

ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

National
  •  2 hours ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Kerala
  •  2 hours ago
No Image

തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ; മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  2 hours ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും

Kerala
  •  2 hours ago