സേക്സഫോണ് മാന്ത്രികന് കോക്കല്ലൂരില്‍
ബാലുശ്ശേരി: ജര്‍മനിയില്‍ നിന്നെത്തിയ സേക്സഫോണ് മന്ത്രികന് എലന്വെയര് കോക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സന്ദര്‍ശിച്ചു. നാല്പത് വര്‍ഷമായി ക്ലാരിനറ്റ്, സേക്സഫോണ് എന്നീ വാദ്യോപകരണ വായന ജീവവായു പോലെ സൂക്ഷിക്കുന്ന എലന്‍ മുപ്പതോളം രാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള എലന്‍ കുട്ടികളുമായി ഏറെ നേരം സംവദിച്ചു.
കോക്കല്ലൂര്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ എന്‍.കെ ബാലന് നടത്തുന്ന 'ഔട്ട് ഓഫ് സിലബസ്' പദ്ധതിയുടെ ഭാഗമായാണ് അലന് സ്കൂളില്‍ എത്തിയത്. ഒന്നാം ക്ലാസിലെ കുട്ടികളുമായും 'സ്റ്റാര്‍സ് ക്ലബ്' അംഗങ്ങളുമായും അലന് സംവദിച്ചു. ക്ലാരിനറ്റ്, സേക്സഫോണ് അധ്യാപക ജോലിയില്‍നിന്നു വിരമിച്ച ശേഷം സീനിയര്‍ സര്‍വിസ് സ്കീമിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെത്തിയത്. സസ്യാഹാരിയായ എലന്‍ ചോറും എരിവുള്ള കറികളും മോരുമാണ് പ്രിയം. കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.
പ്രശസ്ത വയലിനിസ്റ്റ് മുരളീധരന് നമ്പീശന്റെ നേതൃത്വത്തില്‍ സ്കൂള്‍ അധ്യാപക ഗായക സംഘം സംഘടിപ്പിച്ച ബാലഭാസ്കര്‍ അനുസ്മരണ ചടങ്ങില്‍ എലന്‍ ക്ലാരിനറ്റ് ഹാര്‍മോണിയവും വായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."