അധികാരം കിട്ടണമെങ്കില്‍ അധ്വാനിക്കണമെന്ന് അലെയ്ഡ ഗുവേര
കൊച്ചി: അധികാരം കിട്ടണമെങ്കില്‍ അധ്വാനിക്കണമെന്നും മുന്നോട്ടു പോവാന്‍ ജനങ്ങള്‍ക്കിടയിലെ ഐക്യം പരമപ്രധാനമാണെന്നും ചെ ഗുവേരയുടെ മകള്‍ ഡോ.അലെയ്ഡ ഗുവേര.
സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സ്വീകരണമേറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ ജനക്കൂട്ടത്തെ അറിയാന്‍ സാധിക്കൂ. ഇവിടെ ഒരുപാട് യുവാക്കളെ കണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരെ കാണാന്‍ കഴിഞ്ഞില്ല.
ഞാനെന്നുള്ള ചിന്ത മാറ്റി നമ്മള് എന്നു ചിന്തിക്കണം. സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ ഒരു സമരവും വിജയിക്കില്ലയെന്നും എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ നല്ലൊരു നാളെ പുലരുകയുള്ളൂ അലെയ്ഡ പറഞ്ഞു. കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടി പ്രവര്ത്തിക്കാനാഗ്രഹമുണ്ട്. പക്ഷേ ഭാഷ പ്രശ്നമാണെന്നും അവര്‍ പറഞ്ഞു. എം.എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് അധ്യക്ഷത വഹിച്ചു. എം.കെ സാനു, എം.എം ലോറന്‍സ്, എസ് ശര്‍മ എംഎല്‍എ, തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ പര്യടനത്തിനു ശേഷംഅലെയ്ഡ ഡല്‍ഹിയിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."