റിച്ചാര്‍ഡ് ഹേ എം.പി ഫാ. ടോം ഉഴുന്നാലിന്റെ ഭവനം സന്ദര്‍ശിച്ചു
രാമപുരം: ബി.ജെ.പി എം.പി റിച്ചാര്‍ഡ് ഹേ യമനില്‍ ഭീകരര്‍ തട്ടിക്കൊïുപോയ ഫാ. ടോം ഉഴുന്നാലിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര ഗവണ്മെന്റ് അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുïെന്നും വിദേശകാര്യ മന്ത്രി പ്രത്യേക താല്പര്യം ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുïെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങള്‍ക്ക് വിദേശകാര്യ മന്ത്രിയെ നേരില്‍ സന്ദര്‍ശിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, സംസ്ഥാന സെക്രട്ടറി ജിജോ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം ഡെന്നി ജോസഫ്, ബി.ജെ.പി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ജനറല്‍ സെക്രട്ടറി ജയന് കരുണാകരന്, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീനിവാസ് എം.പി, എം.ഓ ശ്രീക്കുട്ടന് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുïായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."