HOME
DETAILS
MAL
നസീര്‍ വധശ്രമം: മൂന്നാംപ്രതിയുടെ ജാമ്യഹരജി തള്ളി
backup
August 02 2019 | 19:08 PM
തലശ്ശേരി: വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യഹരജി വീണ്ടും തള്ളി. കേസില്‍ മൂന്നാംപ്രതിയായ കുണ്ടുചിറയിലെ ചേരിപുതിയവീട്ടില് കെ. അശ്വന്ത് (20) നല്കിയ ജാമ്യഹരജിയാണ് ഇന്നലെ ജില്ലാസെഷന്‍സ് കോടതി തള്ളിയത്.
ഒന്നും രണ്ടും നാലും പ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ ആണിക്കാംപൊയിലിലെ കൊയിറ്റി ഹൗസില്‍ സി. ശ്രീജില്‍ (26), കൊളശ്ശേരി ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ ആര്. റോഷന് (26), നാലാംപ്രതി കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തല്‍ വി.കെ സോജിത്ത് (25) എന്നിവര്‍ കഴിഞ്ഞദിവസം ജാമ്യഹരജി നല്‍കിയിരുന്നു.
മൂന്നുപേരുടെയും ഹരജി തിങ്കളാഴ്ച പരിഗണിക്കും. 12ാം പ്രതിയായ എന്‍.കെ രാഗേഷിനു മാത്രമാണു കോടതി ജാമ്യം അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."