HOME
DETAILS
MAL
കോഴിവളം നിരോധിച്ചു
backup
June 01 2017 | 20:06 PM
പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിവളം നിരോധിച്ചതായി പ്രസിഡന്റ് ഏലിക്കുട്ടി മാണി അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇവിടേയ്ക്ക് കോഴിവളം ഇറക്കുമതി ചെയ്യുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. ഇവിടെ എത്തിക്കുന്ന കോഴിവളത്തില്‍ പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്ന പല മാലിന്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. രോഗബാധയ്ക്കും പരിസരമലിനീകരണത്തിനും വഴിവെയ്ക്കുന്നതിനു പുറമെ ജനജീവിതം ദുസഹമാക്കുന്ന മുപ്ലി വണ്ടുകള്‍ പെരുകുന്നത് ഇതുവഴിയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
പഞ്ചായത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിയറുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."