പാക് ഭീകരാക്രമണശ്രമമെന്ന്: ജാഗ്രത പഞ്ചാബിലും, സംശയങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടവര്‍ ഒളിച്ചു കളിക്കുന്നുവെന്ന് ഒമര്‍ അബ്ദുല്ല
ന്യുഡല്‍ഹി: ഭീകരാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. പ്രതിഷേധങ്ങളും ഒരുപാട് ചോദ്യങ്ങളുമായി ടിറ്ററിലാണ് അദ്ദേഹം പ്രതികരിച്ചത്.
പാകിസ്താന്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് ഭീകരാക്രമണത്തിന് ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത പാലിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലും കനത്ത ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമര്‍നാഥ് തീര്‍ഥാടന വഴിയില്‍ നിന്ന് സുരക്ഷാ സേന ആയുധങ്ങളും കുഴി ബോംബും കണ്ടെടുത്തെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നടപടിയില്‍ പ്രതിഷേധവും സംശയവും ബലപ്പെടുത്തി ഒമര്‍ അബ്ദുല്ല രംഗത്തെത്തിയിരിക്കുന്നത്.
കശ്മീരില്‍ ഹോസ്റ്റലുകള്‍ ഒഴിപ്പിക്കുന്നു. ഗുല്‍ബര്‍ഗില്‍ ബസുകള്‍ എത്തിച്ച് താമസക്കാരെ ഒഴിപ്പിക്കുന്നു 'എനിക്കൊരുപാട് ചോദ്യങ്ങളുണ്ട്, എന്നാല്‍ ഒന്നിനും ഒരു ഉത്തരവുമില്ല, ജമ്മുകശ്മീര്‍ സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന പലരെയും ഞാനിന്ന് കണ്ടു, ആറ് വര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന എന്നോട് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അവര്‍ക്ക് പറ്റുന്നില്ല, സാധാരണക്കാരായ കശ്മീരികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഒന്നു ആലോചിച്ചു നോക്കൂ, ഒമര്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."