HOME
DETAILS

പ്രവേശനോത്സവം വര്‍ണാഭമാക്കി സ്‌കൂളുകള്‍

  
backup
June 01 2017 | 20:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%ad%e0%b4%ae%e0%b4%be



മുക്കം: പ്രവേശനോത്സവം വൈവിധ്യമാക്കി സ്‌കൂളുകള്‍. പുതുതായി വിദ്യാലയങ്ങളിലെത്തിയ കുരുന്നുകള്‍ക്ക് മധുരവും ബലൂണുകളും കളര്‍ പെന്‍സിലുകളും മറ്റുംനല്‍കി അധ്യാപകരും പി.ടി.എ ഭാരവാഹികളും വരവേറ്റു.  രക്ഷിതാക്കള്‍ക്കൊപ്പം ഇരുന്നാണ് കുട്ടികള്‍ ആദ്യ ദിവസത്തെ ക്ലാസ് പൂര്‍ത്തിയാക്കിയത്.
കാരശ്ശേരി പഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവം കാരശ്ശേരി എച്ച്.എന്‍.സി.കെ.എം.എ യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളെ മാനേജര്‍ ഡോ. എന്‍.എം അബ്ദുല്‍ മജീദ് ആദരിച്ചു.
പുതിയ പുസ്തകങ്ങളുടെ വിതരണം ബി.ആര്‍.സി ട്രെയ്‌നര്‍ പി.കെ മനോജ് കുമാര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ കിറ്റ് വാര്‍ഡ് മെംബര്‍ സവാദ് ഇബ്രാഹിം, സുഹറ കരുവോട്ട്, എന്‍.എം മുഹമ്മദ് ഹാഷിര്‍ എന്നിവര്‍ വിതരണം ചെയ്തു. നടുക്കണ്ടി അബൂബക്കര്‍, കെ.പി കുഞ്ഞന്‍, വി.പി ഷിഹാബ്, ഹെഡ്മാസ്റ്റര്‍ കുണ്ടുങ്ങല്‍ മുഹമ്മദ്, പി.ഡി ടോമി സംസാരിച്ചു.
പന്നിക്കോട് ഗവ. എല്‍.പി സ്‌കൂളിലും എ.യു.പി സ്‌കൂളിലും അക്ഷരമാതൃകയില്‍ തീര്‍ത്ത ജിലേബി നല്‍കിയാണ് വിദ്യാര്‍ഥികളെ വരവേറ്റത്. പന്നിക്കോട് ജി.എല്‍.പി സ്‌കൂളില്‍ നിന്ന് ആരംഭിച്ച വര്‍ണശബളമായ ഘോഷയാത്ര എ.യു.പി സ്‌കൂളില്‍ സമാപിച്ചു. പൂര്‍വ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഭീമന്‍ പേനയുമേന്തി നടന്ന ഘോഷയാത്ര വിദ്യാര്‍ഥികള്‍ക്കും നവ്യാനുഭവമായി.
ഓര്‍മ തൈ വിതരണം, പേനകൊണ്ട് കൂട്ടെഴുത്ത് എന്നിവയും നടന്നു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ ജാഫര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, മെമ്പര്‍ ഷിജി പരപ്പില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.യു അലി, കെ.വി അബ്ദുറഹിമാന്‍, മജീദ് പുളിക്കല്‍, ബാബു പൊലുകുന്നത്ത്, ബാബു മൂലയില്‍ ,എ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക കുസുമം തോമസ്, ജി.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക കെ.എ ഷൈല, പി.ടി.എ പ്രസിഡന്റ് എ.പി നൂര്‍ജഹാന്‍, സ്‌കൂള്‍ മാനേജര്‍ സി. കേശവന്‍ നമ്പൂതിരി സംസാരിച്ചു. പരിപാടികള്‍ക്ക് ബഷീര്‍ പാലാട്ട്, സക്കീര്‍ താന്നിക്കല്‍തൊടി, സുനില്‍ പരപ്പില്‍, സുരേഷ്പരപ്പില്‍, ഷരീഫ് മാട്ടുമുറി നേതൃത്വം നല്‍കി.
ആനയാംകുന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ ശംസുദ്ദീന്‍ അധ്യക്ഷനായി. വി.ഇ മോയിമോന്‍ഹാജി, സി.പി ചെറിയ മുഹമ്മദ്, എം.ടി സൈത് ഫസല്‍, ത്രേസ്യാമ ഫ്രാന്‍സിസ്, ഷാജി കുമാര്‍, സി. സമാന്‍, ഖമര്‍ഷാ, ഏമേഴ്‌സണ്‍ സെബാസ്റ്റ്യന്‍, പി. ശോഭ, ശോഭന ടീച്ചര്‍ സംസാരിച്ചു.
ആനയാംകുന്ന് ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് മെംബര്‍ രമ്യ കുവ്വപ്പാറ ഉദ്ഘാടനം ചെയ്തു. സി.കെ രവി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍ ഐഷ ലത, വി.കെ ജയരാജന്‍, ടി.ടി ശൈലജ, മോയി, ചെറിയനാകന്‍, ഇ കോമു, ജ്യോതി സംസാരിച്ചു.
മുത്തേരി ഗവ. യു.പി സ്‌കൂളിലെ പ്രവേശനോത്സവം കൗണ്‍സിലര്‍ ടി.ടി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വിജയന്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും, എല്‍.എസ്.എസ് നേടിയ ശിവപ്രിയയേയും ചടങ്ങില്‍ അനുമോദിച്ചു. കൗണ്‍സിലര്‍ ഇ.പി അരവിന്ദന്‍ ഉപഹാരങ്ങള്‍ നല്‍കി.
വിനോദ് ചന്ദനപറമ്പില്‍, പ്രേമന്‍ മുത്തേരി, ഗഫൂര്‍ മൗലവി, ലിജി, രാധാകൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ ഘോഷയാത്രയും മധുര പലഹാര വിതരണവും നടന്നു.
കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് വിദ്യാര്‍ഥികളെ സ്വീകരിച്ചത്. പി.ടി.എ പ്രസിഡന്റ് സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ പി.ജെ കുര്യന്‍ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ജി. സുധീര്‍, ഇ.കെ മൊയ്തീന്‍, അഹമ്മദ് കുട്ടി അരയങ്കോട്, വി.കെ അബദുറഹിമാന്‍, സി.കെ നവാസ് സംസാരിച്ചു.
എളേറ്റില്‍: എളേറ്റില്‍ ജി.എം.യു.പി സ്‌കൂള്‍ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റണ്ട്  യു.പി നഫീസ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റണ്ട് പി.സുധാകരന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ ആഷിഖ് റഹ്മാന്‍, റജന കുറുക്കാംപൊയില്‍, എന്‍.പി മുഹമ്മദ്, എന്‍.കെ മുഹമ്മദ്, സി.അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു. സീരിയല്‍ താരം ഐശ്വര്യ രാജിന്റെ നര്‍ത്തവും മാജിക് ഷോയും അരങ്ങേറി.
എളേറ്റില്‍: എളേറ്റില്‍ നോര്‍ത്ത് എം.എം.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റണ്ട് പി.സി ബാബു അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണം കെ.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ശ്രീജ സത്യന്‍ ,ടി.പി സഫിയ ടീച്ചര്‍, ജോഷ്മിത ടീച്ചര്‍, ആബിദ ടീച്ചര്‍, സുഹാന, മന്‌സര്, സിന്ധു സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വര്‍ണ്ണാഭമായ പ്രകടനവും നടന്നു
കൊടുവള്ളി മുനിസിപ്പല്‍ തല പ്രവേശനോത്സവം പറമ്പത്ത് കാവ് എ.എം.എല്‍.പി സ്‌കൂളില്‍ ചെയര്‍പേഴ്‌സണ്‍ ശരീഫാ കണ്ണാടിപ്പോയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എ.പി മജീദ് മാസ്റ്റര്‍ അധ്യക്ഷനായി.
സൗജന്യ യൂനിഫോം വിതരണം കൗണ്‍സിലര്‍ കെ.ശിവദാസനും പാഠ പുസ്തക വിതരണം കൗണ്‍സിലര്‍ ടി.പി നാസറും  ഉദ്ഘാടനം ചെയ്തു. ഘോയാത്രയും ഉന്നത വിജയികളെ ആദരിക്കലും നടന്നു. കൗണ്‍സിലര്‍ വിമല ഹരിദാസ്, പ്രധാനാധ്യാപിക സി.കെ സുലൈഖ, പി.ടി.എ പ്രസിഡന്റ് കെ.ടി സുനി, പി.മുഹമ്മദ്, ആര്‍.വി സൈനുദ്ദീന്‍, സി.കെ ജലീല്‍, ബിച്ചാസ് മുജീബ്, പി.സി കാദര്‍ മാസ്റ്റര്‍, എം.കെ ശുഹൈബ്് സംസാരിച്ചു. മാനേജര്‍ കെ.എ റഹീം മാസ്റ്റര്‍ സ്വാഗതവും പി.എം മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഒ.പി റസാഖ്, പി.ടി.എ പ്രസിഡന്റ് ആര്‍.സി ശരീഫ് എന്നിവരുടെ നേതൃത്വത്തില്‍ നവാഗതരെ വരവേറ്റു. കൗണ്‍സിലര്‍ ഇ.സി മുഹമ്മദ്, പ്രധാനാധ്യാപകന്‍ എം.പി മൂസ മാസ്റ്റര്‍, പി.ഗഫൂര്‍, പി.ജലീല്‍, ടി.മുനീര്‍, ജയപ്രകാശ് സംസാരിച്ചു. വാവാട് ജി.എം.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭയും വാവാട് ഫര്‍ണ്ണിച്ചര്‍ വില്ലേജും സംയുക്തമായി കുട്ടികള്‍ക്ക് കുടയും പഠന കിറ്റും വിതരണം ചെയ്തു. പി.ടി എ പ്രസിഡന്റ് ഒ.പി മജീദ് അധ്യക്ഷനായി. ഒ.കെ മജീദ്, വി.പി നാസര്‍, കലാം മാസ്റ്റര്‍, സംസാരിച്ചു. പ്രധാനാധ്യാപകന്‍ ഉമ്മര്‍ മാസ്റ്റര്‍ സ്വാഗതവും മജീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  
പുന്നശ്ശേരി എ.എം.യു.പി സ്‌കൂളില്‍ പുതുതായി ആരംഭിച്ച കിഡ്‌സ് പാര്‍ക്ക് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് കെ. ജമീല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.കെ മുഹമ്മദ് ഷഹീര്‍ അധ്യക്ഷനായി. പി. സനില്‍ കുമാര്‍, എം.കെ അബ്ദുറഹിമാന്‍, മനോജ്, മാധുരി, ബിന്ദു, ഷിബിന്‍ലാല്‍ വി.കെ സംസാരിച്ചു.
നരിക്കുനി: പന്നിക്കോട്ടൂര്‍ ജി എല്‍.പി.സ്‌കൂളില്‍ പ്രവേശനോത്സവം അതിവിപുലമായി നടന്നു.വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനപ്പൊതികളും, ടെസ്റ്റ് പുസ്തക വിതരണവും വാര്‍ഡ് മെംബര്‍ ഫസല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു.  ടി.പി. ബാലന്‍ നായര്‍ അധ്യക്ഷനായി. ടി. അബ്ദുല്‍ അസീസ്, എം.പി ഉസ്മാന്‍ , ജസീല മജീദ്, വി. ഷാഹിദ പ്രസംഗിച്ചു. ഒ.പി മുഹമ്മദ് സ്വാഗതവും എന്‍.കെ അഹമ്മദ് നന്ദിയും പറഞ്ഞു.
താമരശേരി നൂറാംതോട് എ.എം.എല്‍പി സ്‌കൂളില്‍ പ്രവേശനോല്‍സവവും നവീകരിച്ച ഓഫിസ്‌റൂം ഉദ്ഘാടനവും മുന്‍ പ്രധാനാധ്യാപിക ടി.ജെ. അന്നമ്മ  നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.കെ. ഷമീര്‍, പ്രധാനാധ്യപിക നഫീസ ടീച്ചര്‍  വാര്‍ഡ് മെമ്പര്‍മാരായ കെ.എം ബഷീര്‍, കെ.സി ചാക്കോ, എ. അബ്ദുല്‍ നാസര്‍  സംസാരിച്ചു. മധുര പലഹാര വിതരണവും കുട്ടികളുടെ റാലിയും നടന്നു.
പൂനൂര്‍ കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കി പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേറ്റു.
സ്‌കൂള്‍ പ്രവേശനോത്സവം കാരുണ്യതീരം ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റണ്ട് ഉസ്മാന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍  പ്രിന്‍സിപ്പല്‍ അബ്ദുറഹ്മാന്‍ സി.കെ, സറീജ് കാഞ്ഞിര, ഒ.കെ രവീന്ദ്രന്‍, ലുംതാസ് സി.കെ, മുഹമ്മദ് ടി.കെ സംബന്ധിച്ചു.
  താമരശ്ശേരി: വെട്ടി ഒഴിഞ്ഞ തോട്ടം എസ്.എസ്.എം.യു.പി.സ്‌കൂളില്‍ പ്രവേശനം നേടിയ നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെ ഹരീതിമ എക്കോ ക്ലബിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നല്‍കിക്കൊണ്ടണ്ട് കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ അസീസ് ആറ്റുസ്ഥലം അധ്യക്ഷനായി. ക്ലബ്ബ് കണ്‍വീനര്‍ സി.കെ.സുബൈര്‍, ഹെഡ്മിസ്ട്രസ് പി.ശ്യാമള, പി.സി.സൈദൂട്ടി ഹാജി, കെ.പി.നാസര്‍, പി.പി.അബ്ദുസ്സലീം, എന്‍.കെ.കൃഷ്ണകുമാര്‍, എം.പി.ബഷീര്‍ സംസാരിച്ചു.
പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ എട്ടാം തരത്തിലേക്ക് പുതുതായി  ചേര്‍ന്ന വിദ്യാര്‍ഥികളെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.
പ്രധാനാധ്യാപിക ഡെയ്‌സി സിറിയക്, പി.ടി.എ പ്രസിഡന്റ് നാസര്‍ എസ്റ്റേറ്റ്മുക്ക്, ടി.പി അജയന്‍, എന്‍.അജിത്കുമാര്‍, എം. മുഹമ്മദ് അഷ്‌റഫ്, ഇ.വി അബ്ബാസ്, പി.രാമചന്ദ്രന്‍, വി.അബ്ദുല്‍ ബഷീര്‍ നേതൃത്വം നല്‍കി.
പൂനൂര്‍ തേക്കുംതോട്ടംഎ.എം.എല്‍.പി സ്‌ക്കൂള്‍  പ്രവേശനോത്സവം നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും കളിക്കോപ്പുകളുമടങ്ങിയ സ്‌കൂള്‍ കിറ്റ് നല്‍കിക്കൊണ്ടണ്ട് ഗ്രാമപഞ്ചായത്തംഗം പി.പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റണ്ട് ഇഖ്ബാല്‍ പൂക്കോട് അധ്യക്ഷനായി.  മദാരി ജുബൈരിയ പുസ്തക വിതരണോദ്ഘാടനവും നിര്‍വഹിച്ചു.
നരിക്കുനി പി. സി. പാലം എ. യു. പി. സ്‌ക്കൂള്‍ പ്രവേശനോത്സവം കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റണ്ട് കെ. ജമീല ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റണ്ട് പി.എം ഷംസുദ്ദീന്‍ അദ്ധ്യക്ഷനായി. ഹെഡ് ടീച്ചര്‍ കെ. സി രാധാമണി, രജീഷ്,അരവിന്ദന്‍, സുഹാസിനി സംസാരിച്ചു.
എളേറ്റില്‍: എളേറ്റില്‍ നോര്‍ത്ത് എം.എം.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റണ്ട് പി.സി ബാബു അധ്യക്ഷനായി.
വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണം കെ.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീജ സത്യന്‍ ,ടി.പി സഫിയ ടീച്ചര്‍, ജോഷ്മിത ടീച്ചര്‍, ആബിദ ടീച്ചര്‍, സുഹാന, മന്‌സര്, സിന്ധു സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വര്‍ണാഭമായ പ്രകടനവും നടന്നു







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago