ജനസംഖ്യാനുപാതിക സംവരണം ഉറപ്പാക്കണം: വനിതാ കൗണ്‍സില്‍
ആലപ്പുഴ : ഉദ്ദ്യോഗ -വിദ്യാഭ്യാസ ജനപ്രാതിനിധ്യ മേഖലകളില്‍ ജനസംഖ്യാനുപാതിക സംവരണം ഏര്‍പ്പെടുത്തി ഭരണഘടന ഉറപ്പു നല്‍കുന്ന സാമൂഹ്യനീതിയും സമത്വവും യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നു നാഷണല്‍ മുസ്‌ലിം വനിതാ കൗണ്‍സില്‍ ആലപ്പുഴ ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
സംവരണം ഏര്‍പ്പെടുത്തി ദീര്‍ഘകാലമായിട്ടും കേരളത്തിലെ ജനസംഖ്യയില്‍ 28 ശതമാനം വരുന്ന മുസ്‌ലിം വിഭാഗത്തിനു ഏഴു ഉദ്ദ്യോഗ നിയമനം മാത്രമേ ലഭ്യമായിട്ടുള്ളു. ഇതു തികഞ്ഞ അനീതിയാണ്. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തി നിലവിലെ 12 ശതമാനം സംവരണമെങ്കിലും പ്രാവര്‍ത്തികമാക്കണം. ഇടതു പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനും അറബിക് സര്‍വ്വകലാശാല യാഥാര്‍ഥ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം.
സംസ്ഥാന പ്രസിഡന്റ് എ. റഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ആവശ്യപ്പെട്ടു. സീനത്തുകലാം അധ്യക്ഷത വഹിച്ചു. ഷംനാ റഫീഖ്, മൈമുനാ സലീം, സജീനാ റനീഷ്, മുംതാസ് നസ്സീര്‍, ഷാമിലാ ഷാജി, ജമീലാ ബഷീര്‍, തസ്‌നി നവാസ്, നസ്സീമ അഷ്‌റഫ്, റജീന സജീര്‍, നസ്സീമ അഷ്‌റഫ്, സബിതാ ബഷീര്‍ , തസ്‌നി നവാസ് ,നസ്സീറ ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."