ഇന്നലെയിട്ട ട്വീറ്റ് ഒരു hippopotomonstrosesquipedaliophobia ആയതില്‍ ക്ഷമ ചോദിക്കുന്നു; വീണ്ടും കറക്കി ശശി തരൂര്‍
ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അമ്മാനമാടിയുള്ള ശശി തരൂരിന്റെ കളി അവസാനിക്കുന്നില്ല. ഇന്നലത്തെ വാക്ക് കുഴപ്പിച്ചതിന് ഇന്ന് ക്ഷമ ചോദിച്ച് ഇറങ്ങിയ ശശി തരൂര്‍, മറ്റൊരു വാക്ക് കൂടി ഇട്ടു തന്നിരിക്കുകയാണ്.
hippopotomonstrosesquipedaliophobia!
സംഭവം സിംപിളാണ്. നീളംകൂടി വാക്കുകളെ പേടിക്കുന്ന എന്നര്‍ഥമാണ് ഈ വാക്കിനുള്ളത്.
'ഞാന്‍ ഇന്നലെയിട്ട ട്വീറ്റുകളിലൊന്ന് hippopotomonstrosesquipedaliophobia! ഇനത്തിലുള്ള സാംക്രമിക രോഗമായി പടര്‍ന്നതില്‍ ക്ഷമ ചോദിക്കുന്നു'- ശശി തരൂര്‍ ഇന്ന് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'വിരോധാഭാസനായ പ്രധാനമന്ത്രി' എന്ന തന്റെ പുതിയ പുസ്തകത്തെ പരിചയപ്പെടുത്താനാണ് ശശി തരൂര്‍ 29 അക്ക വാക്കുപയോഗിച്ചത്. floccinaucinihilipilification എന്നായിരുന്നു ആ വാക്ക്. അതായത് മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നര്‍ഥം.
'എന്റെ പുതിയ ബുക്ക്, വിരോധാഭാസനായ പ്രധാനമന്ത്രി, മൂല്യം കാണാതെ തള്ളിക്കളയുന്ന 400 പേജിനപ്പുറമുള്ള ഒരു ഉദ്യമമാണ്'- ഇതായിരുന്നു ഇന്നലത്തെ ട്വീറ്റ്. ഇത് വൈറലാവുകയും നിരവധി ആളുകള്‍ വാക്കിനു പിന്നാലെ കൂടുകയും ചെയ്തു. ഗൂഗിളില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ തെരഞ്ഞ വാക്കും ഇതായിരുന്നു.
എന്നാല്‍ തന്റെ പുസ്തകത്തില്‍ ഇത്രയും നീളമുള്ള വാക്കുകള്‍ ഉണ്ടാവില്ലെന്ന് ശശി തരൂര്‍ ഇന്നത്തെ ട്വീറ്റില്‍ പറയുന്നു. 'Paradoxical' (വിരോധാഭാസി) എന്ന വാക്കിനേക്കാള്‍ നീളമുള്ളത് പുസ്തകത്തിലില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."