വ്യക്തികളെ ഭീകരവാദികളാക്കി പ്രഖ്യാപിക്കാനുള്ള നീക്കം ആശങ്കാജനകം: എസ്.എം.എഫ്
കോഴിക്കോട്: വ്യക്തികളെ ഭീകരവാദികളാക്കി പ്രഖ്യാപിച്ചു സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അധികാരം ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കുകവഴി നിരപരാധികള്‍ പീഡിപ്പിക്കപ്പെടാനുള്ള വാതിലാണ് തുറക്കുകയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍.
ഇത്തരം ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്ന ബില്‍ ഭരണകക്ഷി ന്യൂനപക്ഷമായ രാജ്യസഭയില്‍ പാസാക്കിയത് ആശങ്കാജനകമാണ്. പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കാതെ അംഗങ്ങള്‍ നിരുത്തരവാദപരമായി പെരുമാറിയത് കാരണമാണ് മുത്വലാഖ് ബില്‍ പാസായത്. ഭരണ-പ്രതിപക്ഷങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ അന്ത്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് എസ്.എം.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ചെന്തേര പൂക്കോയ തങ്ങള്‍ അധ്യക്ഷനായി. മഹല്ല്തല സീമാപ് പദ്ധതിയുടെ പ്രഥമഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 150 മഹല്ല് കോ ഓഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനമായി. പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യു. ശാഫി ഹാജി സ്വാഗതം പറഞ്ഞു. എ.കെ ആലിപറമ്പ്, സലാം ഫൈസി മുക്കം, പി.സി ഇബ്‌റാഹിം ഹാജി വയനാട്, ഹസന്‍ ആലങ്കോട്, ബദറുദ്ദീന്‍ അഞ്ചല്‍, ഇസ്മാഈല്‍ ഹുദവി, മുഹമ്മദലി മാസ്റ്റര്‍ പാലക്കാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, കെ.കെ ഇബ്‌റാഹിം ഹാജി മൂവാറ്റുപുഴ, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി, എ.കെ അബ്ദുല്‍ ബാഖി കണ്ണൂര്‍, അബ്ദുറശീദ് മംഗലാപുരം, ത്വയ്യിബ് ഹുദവി, ഉസ്മാന്‍ കാഞ്ഞായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."