ക്യാംപയിനെ പിന്തുണക്കുന്നു, മുകേഷിനെതിരായ ആരോപണങ്ങളില്‍ ആശങ്കയില്ല- ഭാര്യ മേതില്‍ ദേവിക
തിരുവന്തപുരം: MeToo ക്യാംപയിന്റെ ഭാഗമായി നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആശങ്കയില്ലെന്ന് ഭാര്യ മേതില്‍ ദേവിക. ഭാര്യയെന്ന നിലയില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ നര്‍ത്തകി കൂടിയായ ദേവിക പറഞ്ഞു. അതേസമയം, വ്യക്തിപരമായി താന്‍ ക്യാംപയിനെ പിന്തുണക്കുന്നയാലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുകേഷുമായി സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മ്മയിലില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും, അദ്ദേഹം തന്നോട് നുണ പറയില്ല എന്നാണ് വിശ്വാസമെന്നും മേതില്‍ ദേവിക പ്രതികരിച്ചു.
ക്യാംപെയിന് മികച്ച അവസരമാണ്. സ്ത്രീകള്‍ക്ക് തുറന്നു സംസാരിക്കാന്‍ അവസരം നല്കുന്നു. ഇതോടൊപ്പം പുരുഷന്മാര്ക്ക് പ്രകോപനപരമായ സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്കെതിരെയും ക്യാംപെയിന് വേണ്ടതല്ലേയെന്നും മേതില്‍ ദേവിക ചോദിച്ചു.
ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫാണ് കഴിഞ്ഞ ദിവസം മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."