HOME
DETAILS

35 എ, 370 പിന്‍വലിക്കില്ലെന്ന് ഗവര്‍ണര്‍; കേന്ദ്രം ഉറപ്പുനല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

  
backup
August 03 2019 | 20:08 PM

governer-assure-on-article-35-and-370-762391-2

 

 

ന്യൂഡല്‍ഹി: 35 എ, 370 എന്നിവ എടുത്തു കളയില്ലെന്ന ഗവര്‍ണറുടെ ഉറപ്പില്‍ വിശ്വാസം വരാതെ കശ്മിരിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. കശ്മിര്‍ കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമവാക്കല്ലെന്നും ഇക്കാര്യത്തിലെ തീരുമാനം പറയേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു.
കശ്മിരിലെ അധിക സൈനിക വിന്യാസത്തിന് പിന്നാലെ വ്യാപകമായ അഭ്യൂഹങ്ങള്‍ പരന്നതിനെത്തുടര്‍ന്നാണ് ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കശ്മിര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലികിനെ കണ്ടത്. 35 എ എടുത്തു കളയുന്നത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പ്രതിനിധി സംഘത്തെ അറിയിച്ച ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന നടത്തുകയും ചെയ്തു.
സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അധിക വിന്യാസമെന്നും അമര്‍നാഥ് യാത്രികര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വൈകാതെ മടങ്ങിയെത്താന്‍ കഴിയുമെന്നുമാണ് ഗവര്‍ണറുടെ വിശദീകരണം. എന്നാല്‍, ജനങ്ങളുടെ ഭീതിയകറ്റേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. ഇക്കാര്യത്തില്‍ നാളെ പാര്‍ലമെന്റില്‍ ഉറപ്പുപറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. കശ്മിരില്‍ കേന്ദ്രസര്‍ക്കാര്‍ അനാവശ്യ ഭീതി പരത്തുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സൈഫുദ്ദീന്‍ സോസ് പറഞ്ഞു. അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചതും ടൂറിസ്റ്റുകളോട് മടങ്ങാന്‍ ആവശ്യപ്പെടുന്നതുമൊന്നും സാധാരണ നടപടികളല്ല. ഇതെല്ലാം ജനങ്ങള്‍ക്ക് പേടിയുണ്ടാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് തയാറാകേണ്ടതെന്നും സോസ് പറഞ്ഞു.
കശ്മിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ചോദിച്ചു. എന്തിനാണ് ശ്രീനഗര്‍ എന്‍.ഐ.ടിയിലെ വിദ്യാര്‍ഥികളോട് പോകാന്‍ ആവശ്യപ്പെട്ടത്.
എന്തിനാണ് ടൂറിസ്റ്റുകളോട് കശ്മിര്‍ വിടാന്‍ പറയുന്നത്. എന്തിനാണ് അധിക സൈനിക വിന്യാസം നടത്തിയത്. എന്തിനാണ് എയര്‍ഫോഴ്‌സിനോടും സൈന്യത്തോടും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചത്. കശ്മിരില്‍ കേന്ദ്രം അരക്ഷിതാവസ്ഥ പടര്‍ത്തുകയാണ്. ജനാധിപത്യത്തെയും മനുഷ്യത്വത്തെയും കുറിച്ചു പറയുന്നവര്‍ എന്തുകൊണ്ട് ജനങ്ങളുടെ ഭീതി ലഘൂകരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  7 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago