വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രത്യേക പദ്ധതി ജൂലൈ ഒന്നു മുതല്‍
കാസര്‍കോട്: 2017 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ മുഴുവന്‍ ആള്‍ക്കാരേയും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനായി ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക പദ്ധതി ജില്ലയില്‍ ജൂലൈ് ഒന്നു മുതല്‍ 31 വരെ നടക്കുമെന്ന് എ.ഡി.എം കെ. അംബുജാക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18 മുതല്‍ 21 വയസു വരെ പ്രായമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്തുന്നതിനായി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ സഹായത്തോടെ ഓരോ പോളിങ് സ്റ്റേഷനുകളിലും വിവര ശേഖരണം നടത്തും. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി പ്രത്യേക പ്രചരണ ദിവസങ്ങളായ ജൂലൈ എട്ടിനും 22നും പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാനായി പോളിങ് സ്റ്റേഷനുകളില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ക്യാംപ് സംഘടിപ്പിക്കും. നിലവിലെ വോട്ടര്‍ പട്ടികയില്‍ പരാതികളോ തിരുത്തലുകളോ ആവശ്യമുണ്ടെങ്കില്‍ അധികൃതരെ അറിയിക്കണം. ജൂലൈ ഒന്നു മുതല്‍ 31 വരെ ലഭിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 31നകം തീര്‍പ്പ് കല്‍പ്പിക്കും. മരിച്ചുപോയവരുടെയോ പോളിങ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു താമസം മാറിപ്പോയവരുടെയും വിവരങ്ങള്‍ ശേഖരിച്ച് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി.
സംസ്ഥാനത്തിനു പുറത്തു പഠിക്കുന്നവരടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ എ.ഡി.എമ്മിനെ കൂടാതെ ഇലക്ഷന്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഡി. ഹരികുമാര്‍, കെല്‍ട്രോണ്‍ ഉദ്യോഗസ്ഥ എ.വി ശ്രീജ, ഉദ്യോഗസ്ഥരായ പി. സുരേഷ്, ടി.കെ വിനോദ്, പി. അജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."