കുണ്ടറ റോഡില്‍ ട്രാന്‍സ്ഫോര്‍മര്‍ ട്രെയ്ലര് കുടുങ്ങി: കാരാക്കോട് ഭാഗത്തേക്ക് വാഹന ഗതാഗതം നിലച്ചു
അമ്പലത്തറ: വെള്ളൂടയിലെ അമ്പലത്തറ സോളാര്‍ പാര്‍ക്കിലെ സബ് സ്റ്റേഷനിലേക്കു പോവുകയായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ കയറ്റിയ ട്രെയ്ലര് കുണ്ടറ റോഡില്‍ കുടുങ്ങിയതിനാല്‍ കാരാക്കോട് പ്രദേശത്തേക്കുള്ള ഗതാഗതം നിലച്ചു.
നാലുദിവസം മുന്‍പും തീയ്യര്‍പാലം റോഡില്‍ ട്രാന്‍സ്ഫോര്‍മര്‍ കയറ്റിയ ട്രെയ്ലര് കുടുങ്ങി കാലിച്ചാനടുക്കം, മുണ്ടോട്ട്, പൂത്തക്കാല്‍ പ്രദേശത്തേക്കുള്ള വാഹന ഗതാഗതം മുടങ്ങിയിരുന്നു. ഖലാസികളാണ് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം ട്രെയ്ലര് കടന്നുപോകുന്നതിനിടെ വെള്ളച്ചേരി റോഡിലെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു തടഞ്ഞിരുന്നു. അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പോകാന്‍ അനുവദിക്കുകയായിരുന്നു. ട്രാന്‍സ്ഫോര്‍മര്‍ ട്രെയ്ലര് കടന്നുപോകുന്ന ഭാഗങ്ങളില്‍ റോഡ് തകരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
പൊളിഞ്ഞ ഭാഗങ്ങള്‍ അറ്റകുറ്റപണികള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെടാമെന്ന ഉറപ്പിന്മേലാണ് വാഹനം വിട്ടത്. സോളാര്‍ പാര്ക്കിന് ഒരു കിലോമീറ്റര്‍ അകലെയാണ് ട്രെയ്ലര് കുടുങ്ങിക്കിടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."