പ്രതിസന്ധികളെ വൈകാരികമായി നേരിടരുത്: സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
ചെമ്മാട്: പ്രതികൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോഴും പ്രതിസന്ധിഘട്ടങ്ങളിലും വിശ്വാസികള്‍ വൈകാരികമായി പ്രതികരിക്കരുതെന്നും വിവേകത്തോടെ കാര്യങ്ങളെ സമീപിക്കാന്‍ മനസിനെ പാകപ്പെടുത്തേണ്ട മാസമാണ് റമദാനെന്നും കേരളാ വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാംപസില്‍ പൂര്‍വവിദ്യാര്‍ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന് പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയുതു സംസാരിക്കുകയായിരുന്നു തങ്ങള്‍.
അലി മൗലവി ഇരിങ്ങല്ലൂര്‍ അധ്യക്ഷനായി. മുസ്തഫ ഹുദവിയുടെ സന്തുഷ്ട വാര്‍ധക്യം ഹൃദ്യ മരണം പ്രഭാഷണ ഹാദിയ പ്രഭാഷണ സി.ഡി മുനീര്‍ വെന്നിയൂരിനു നല്കി തങ്ങള്‍ പ്രകാശനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്ലിയാര്, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി, സി.എച്ച് ശരീഫ് ഹുദവി സംബന്ധിച്ചു.
നാളെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിശ്വാസം ജീവിത വിശുദ്ധിയില്‍ പ്രതിഫലിക്കുന്നുവോ വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. നാലിനു സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും. സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."