എവിടെത്തിരിഞ്ഞാലും മുതലകള്‍, പ്രളയാനന്തരം മുതല ഭീതി ഒഴിയാതെ വഡോദര; നഗരത്തിലെ മുതലകളുടെ 'നുഴഞ്ഞുകയറ്റ' ദൃശ്യങ്ങള്‍ വൈറലാകുന്നു
അഹമ്മദാബാദ്: നിര്‍ത്താതെ പെയ്ത മഴക്കുപിന്നാലെയുണ്ടായ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഗുജറാത്തിലെ വഡോദരയിലെ ജനങ്ങള്‍ക്ക് ഭീഷണിയായി മുതലകളുടെ സാനിധ്യം. കഴിഞ്ഞ ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിന് അല്‍പം ശമനമുണ്ടായപ്പോഴാണ് നാടും നഗരവും മുതലകളുടെ സാനിധ്യംകൊണ്ട് ഭീതിയിലാണ്ടിരിക്കുന്നത്.
View this post on Instagram
നാട്ടുകാരും ദേശീയ ദുരന്തനിവാരണ അധികൃതരും മഗസംരക്ഷണ വകുപ്പ് പ്രതിനിധികളും കയറും ചാക്കുകളും ഉപയോഗിച്ച് മുതലകളെ പിടികൂടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോഡിലൂടെ പോലും നീങ്ങുന്ന മുതലകളുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഒരു വീട്ടില്‍ മുതല കയറിയത് വലിയ വാര്‍ത്തയായിരുന്നു. \
ജനവാസ മേഖലയില്‍ പോലും മുതലകളുടെ സാനിധ്യം വ്യാപകമായതോടെ ദുരന്തനിവാരണ സേനയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജനങ്ങള്‍ക്ക് വിളിച്ചറിയിക്കാനുള്ള സാഹചര്യം ഇതിനായി ഒരുക്കിയിട്ടുണ്ട്. നിരവധി മുതലകളെ ഇതിനകം തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."