ചക്കരക്കല്‍ നഗരസഭയെന്ന സ്വപ്നം
ചക്കരക്കല്‍: ചക്കരക്കല്‍ നഗരസഭയെന്ന കാത്തിരിപ്പിനു വിരാമമാകുമെന്ന പ്രതീക്ഷയാണ് ഇടതു ഭരണത്തിലൂടെ നാട്ടുകാര്‍ക്കുള്ളത്. കണ്ണൂര്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും പള്ളിപ്പൊയില്‍ മാച്ചേരി പ്രദേശങ്ങള്‍ വരെയെത്തി ആ പ്രതീക്ഷ അസ്തമിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തിന്റെ ഹൃദയ ഭാഗമാണ് ചക്കരക്കല്‍. ഇന്ന് ജില്ലയിലെ ഈ പ്രധാന വാണിജ്യ കേന്ദ്രം സ്ഥലപരിമിതിയിലും വികസന മുരടിപ്പിലും വീര്‍പ്പുമുട്ടുകയാണ്.
റോഡുകളിലാണെങ്കില്‍ ഗതാഗതകുരുക്ക് നിത്യ കാഴ്ചയാണ്. ചക്കരക്കല്ലില്‍ ബസ് സ്റ്റാന്‍ഡ് ഉïെങ്കിലും ആവശ്യമായ സ്ഥലമോ സൗകര്യമോ ഇല്ല. ബസുകള്‍ നിര്‍ത്തിയിടുന്നത് തലങ്ങും വിലങ്ങും. മാലിന്യ പ്രശ്‌നം പരിഹരിക്കാതെ കിടക്കുന്നു. ടാക്‌സി സ്റ്റാന്‍ഡ് വികസനത്തിന് പദ്ധതി തയാറാക്കിയെങ്കിലും നടന്നില്ല.
ചെമ്പിലോട്, അഞ്ചരക്കïി, വേങ്ങാട്, മുïേരി, കൂടാളി, പെരളശ്ശേരി, കടമ്പൂര്‍ പഞ്ചായത്തുകള്‍ ചേര്‍ത്ത് നഗരസഭ രൂപീകരിച്ചാല്‍ കണ്ണൂരിന്റെ മണ്ണില്‍ മറ്റൊരു വാണിജ്യ നഗരമാവും യാഥാര്‍ഥ്യമാകുക. മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന നിലയില്‍ അര്‍ഹിച്ച പരിഗണന ചക്കരക്കല്ലിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."