ബോണക്കാട് സ്കൂളില്‍ ഇത്തവണയും ആരും എത്തിയില്ല
ബലൂണുകളുമായി സ്വീകരിക്കാന്‍ ആരും എത്തിയതുമില്ല. കുട്ടികള്‍ ആരും എത്താതെ ബോണക്കാട് യുപി സ്കൂള്‍. കുട്ടികള്‍ ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒടുവില്‍ ഹെഡ്മാസ്റ്റര് ഉച്ചയ്ക്ക് അവസാന ബസ്സില്‍ കയറി സ്ഥലം വിട്ടു.
അരുവിക്കര മണ്ഡലത്തിലെ ബോണക്കാട് തേയില തോട്ടത്തിലെ യു.പി സ്കൂളാണ് കുട്ടികള്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്. ഇക്കുറി ആരും പ്രവേശനത്തിന് എത്തിയില്ല. കഴിഞ്ഞ തവണ തന്നെ ആകെ ഉണ്ടായിരുന്ന രണ്ടു കുട്ടികള്‍ ടി.സി വാങ്ങിച്ച് പോയതോടെ ഹെഡ് മാസ്റ്റര്‍ സുരേന്ദ്രന്കാണി ഇന്നലെ രാവിലെ മുതല്‍ സ്കൂളില്‍ ഒറ്റയ്ക്ക് ഇരുന്നു. ആരെങ്കിലും പഠിക്കാന്‍ എത്തിയോ എന്ന് നോക്കാന്‍ ചില തോട്ടം തൊഴിലാളികള്‍ മാത്രമാണ് വന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈ ആസ്ഥാനമാക്കിയ മഹാവീര്‍ പ്ലാന്റേഷനാണ് ഇവിടെ കുട്ടികള്‍ക്കായി സ്കൂള്‍ നിര്‍മ്മിച്ചത്. പിന്നെ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
2001 ല്‍ ഇവിടെ പട്ടിണി മൂലം നിരവധി പേര് മരിച്ചു. തുടര്‍ന്നാണ് ഈ സ്കൂളിന് ദുര്‍ഗതിയുണ്ടായത്. പിന്നീട് കുട്ടികളെയെത്തിക്കാന്‍ പല പദ്ധതികളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും സ്കൂളിന്റെ നടത്തിപ്പിന് തിരിച്ചടിയാണ്. ഇതോടെ കുട്ടികള്‍ മറ്റ് സ്കൂളുകള്‍ തേടി പോകുകയാണ്. സര്‍ക്കാര്‍ സ്കൂള്‍ ആയതിനാല്‍ ആകെയുള്ള ഒരു അധ്യാപകന് വന്നുപോകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."