HOME
DETAILS

ചെന്നൈ സില്‍ക്‌സ് കെട്ടിടം കത്തിയമര്‍ന്നു

  
backup
June 02 2017 | 00:06 AM

%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88-%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

ചെന്നൈ: കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ തീപിടിത്തത്തില്‍ ചെന്നൈ നഗരഹൃദയമായ ടി നഗറിലെ പ്രമുഖ വസ്ത്ര സ്ഥാപനമായ ചെന്നൈ സില്‍ക്‌സും ഇവരുടെതന്നെ ഉടമസ്ഥതയില്‍ ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ കുമരന്‍ തങ്കമഹലും പൂര്‍ണമായും കത്തിയമര്‍ന്നു.
ഏഴുനിലകളിലുള്ള കെട്ടിടത്തിന്റെ നാലുനിലകള്‍ തീപ്പിടിച്ച് തകര്‍ന്നു വീഴുകയും ചെയ്തു. നാല് നിലകളും തകര്‍ന്നു വീണുകൊണ്ടിരുന്നതോടെ ജനങ്ങളെ ഇവിടേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് നാല് നിലകള്‍ തകര്‍ന്നുവീണത്. സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചു നീക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കെട്ടിടം പൊളിക്കുന്ന കാര്യം ചെന്നൈ മെട്രോപൊളിറ്റന്‍ ഡവലപ്‌മെന്റ് അതോറിറ്റിയും ചെന്നൈ കോര്‍പറേഷനും സ്ഥിരീകരിച്ചു. കെട്ടിടം പൊളിച്ചു നീക്കുകയാണ് അനുയോജ്യമെന്ന് ദുരന്ത നിവാരണ സേനയും അറിയിച്ചു. കെട്ടിടം പൊളിക്കുന്നതിന്റെ പൂര്‍ണ ചെലവും ഉടമയില്‍ നിന്ന് ഈടാക്കും.
കെട്ടിടത്തിലെ സുരക്ഷാ സംവിധാനം പരിതാപകരമായിരുന്നുവെന്ന് അഗ്നി ശമന സേന റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ തറനിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന് തീപിടിക്കുമ്പോള്‍ ഇതിനകത്ത് 14 പേര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷപ്പെടുത്തിയ ശേഷമാണ് തീയണക്കല്‍ തുടങ്ങിയത്. സ്‌കൈ ലിഫ്റ്റ് വഴിയാണ് ജീവനക്കാരെ പുറത്തെത്തിച്ചത്.
തറനിലയില്‍ മാത്രം ഉണ്ടായ തീ അതിവേഗത്തിലാണ് മുകളിലേക്ക് കത്തിപ്പടര്‍ന്നതെന്ന് അഗ്നിശമന സേന അറിയിച്ചു. കെട്ടിടത്തില്‍ നിന്ന് 25 പാചക വാതക സിലിണ്ടറുകള്‍ പുറത്തെത്തിച്ചതോടെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമായിരുന്ന തീപിടിത്തം ഇല്ലാതാക്കാനായെന്നും അവര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago