വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരേ നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് ഗ്രാമപഞ്ചായത്തുകള്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തെരുവുനായ വന്ധ്യംകരണത്തിനുള്ള നടപടി തദേശസ്ഥാപനങ്ങള്‍ ഉടന്‍ ആരംഭിക്കണം. ഇതിനായി കുടുംബശ്രീയുടെ എ.ബി.സി മൈക്രോ യൂനിറ്റുകളെ അടിയന്തരമായി ചുമതലപ്പെടുത്തണം.
വളര്‍ത്തുനായ്ക്കളുടെയും തെരുവുനായ്ക്കളുടെയും എണ്ണം രേഖപ്പെടുത്തുന്നതിന് ഇത്തരം യൂനിറ്റുകളെ ഉപയോഗിക്കണം. പഞ്ചായത്തുകളില്‍ തെരുവുനായ്ക്കളുടെ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങള്‍ വാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെ കണ്ടെത്തി എ.ബി.സി പ്രോഗ്രാം യൂനിറ്റുകള്‍ക്ക് നല്‍കണം.പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനു പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ഉപസമിതി രൂപീകരിച്ചിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ രൂപീകരിക്കണം.
ഉപസമിതി രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനു രൂപീകരിച്ച റിട്ട. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്കു മുന്നിലെത്തുന്ന പരാതികളില്‍ യഥാവിധി സത്യവാങ്മൂലം സമര്‍പ്പിക്കണം. വളര്‍ത്തു നായ്കള്‍ക്ക് ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തെരുവ്‌നായ്ക്കളെ സംരക്ഷിക്കാന്‍ ഡോഗ് ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്ക് വേണ്ട സഹായം പഞ്ചായത്തുകള്‍ നല്‍കണമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."