രാജസ്ഥാന് ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ജസ്റ്റിസ് ഗാംഗുലിയും പ്രശാന്ത് ഭൂഷണും
ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്ശചെയ്യുകയും വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത രാജസ്ഥാന് ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ് ശര്‍മയെ വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.കെ ഗാംഗുലിയും മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണും രംഗത്ത്. പശുവിനെ ദേശീയമൃഗമാക്കിയതു കൊണ്ട് മാത്രം അവ സംരക്ഷിക്കപ്പെടാന്‍ സാധ്യതയില്ല. ഈ വിഷയത്തില്‍ എല്ലാവിഭാഗം ആളുകളെയും പരിഗണിച്ചുകൊണ്ടുള്ള നിയമമാണ് കൊണ്ടുവരേണ്ടതെന്ന് ജസ്റ്റിസ് ഗാംഗുലി പറഞ്ഞു. വിദ്യാഭ്യാസമില്ലാത്ത വിഡ്ഡികള്‍ ജഡ്ജിമാരായാല്‍ ഇതുപോലുള്ള വിഡ്ഡിത്തങ്ങളായിരിക്കും ഉണ്ടാകുകയെന്നാണ് പ്രശാന്ത് ഭൂഷണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.
നിത്യബ്രഹ്മചാരിയായതിനാലാണ് മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ചതെന്ന് കന്നുകാലി സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ അഭിപ്രായപ്പെട്ടിരുന്നു. ബ്രഹ്മചാരിയായ ആണ് മയിലിന്റെ കണ്ണുനീര് വിഴുങ്ങിയാല്‍ പെണ്മയില് ഗര്ഭിണിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓക്സിജന്‍ സ്വീകരിച്ച് ഓക്സിജന്‍ പുറത്തുവിടുന്ന ഏക ജീവിയാണ് പശുവെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിയുടെ നിരീക്ഷണങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പരിഹാസം കൊണ്ട് മൂടുന്നതിനിടെയാണ് വിഷയത്തില്‍ പ്രശാന്ത് ഭൂഷണിന്റെയും ജസ്റ്റിസ് എ.കെ ഗാംഗുലിയുടെയും പ്രതികരണങ്ങള്‍ ഉണ്ടായത്. ശാസ്ത്രത്തെ കുറിച്ച് അബദ്ധ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ച ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ 1975ല്‍ രാജസ്ഥാനിലെ ദൗസ് ഗവണ്മെന്റ് കോളജില്‍ നിന്ന് ശാസ്ത്രത്തിലാണ് ബിരുദമെടുത്തതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട്ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."