HOME
DETAILS
MAL
മുത്വലാഖ് നിയമം മുസ്ലിം സമുദായത്തിന്റെ ഉന്മൂലനം ലക്ഷ്യമാക്കി: എം.എം ഹസന്
backup
August 04 2019 | 19:08 PM
കാസര്‍കോട്: മുത്വലാഖ് നിയമം മുസ്ലിം സമുദായത്തിന്റെ ഉന്മൂലനം ലക്ഷ്യമാക്കിയുള്ളതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്. മുസ്ലിംകളെ കേന്ദ്രസര്‍ക്കാര്‍ രണ്ടാംകിട പൗരന്മാരായാണ് കാണുന്നത്.
യു.എ.പി.എ ഭേദഗതി ബില്ലിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. ലോക്സഭയില്‍ വിട്ടുനിന്നപോലെ രാജ്യസഭയിലും വിട്ടുനില്‍ക്കണമായിരുന്നു. ശുഹൈബ് വധക്കേസിലെ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ഉന്നാവോ കേസില്‍ സുപ്രിംകോടതിയുടെ വിധി ആശ്വാസകരമാണ്. നീതിക്കുവേണ്ടി പോരാട്ടം നടത്തുന്നവര്‍ക്ക് ആശ്വാസംപകരുന്ന വിധിയാണ് കേസില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."