വരുന്നു ആരോഗ്യ സമുച്ചയം തളിപ്പറമ്പിലെ ആദ്യത്തെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് ആരോഗ്യ സമുച്ചയം വരുന്നു
തളിപ്പറമ്പ്: തളിപ്പറമ്പിലെ ആദ്യത്തെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ പുതിയ ആരോഗ്യ സമുച്ചയം നിര്‍മിക്കുന്നു. ഇതിനാവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. എം.എല്‍.എ ജെയിംസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ഇവിടെ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ജീവിത ശൈലി രോഗ ക്ലിനിക്ക്, നഗര പ്രാഥമികാരോഗ്യ കേന്ദ്രം,യോഗാ സെന്റര്‍ എന്നിവയും പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 1902ല്‍ ബ്രിട്ടീഷുകാരാണ് ആദ്യമായി ഇവിടെ ആശുപത്രി സ്ഥാപിച്ചത്. ഇതിനടുത്തു തന്നെയുള്ള നിലവിലെ മുനിസിപ്പല്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് മാറാവ്യാധി വന്നു മരണം ഉറപ്പായവരെ പണ്ടുകാലത്ത് പാര്‍പ്പിച്ചിരുന്നത്. മരിച്ച ശേഷം അവിടെത്തന്നെ മറവുചെയ്യാറാണ് പതിവെന്നും പഴമക്കാര്‍ പറയുന്നു. സമീപകാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏറെ പഴക്കമുള്ള ശരീരാവശിഷ്ടങ്ങള്‍ ഇവിടെ നിന്നും ലഭിച്ചിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയാണ് സ്വാതന്ത്ര്യാനന്തരം താലൂക്കാശുപത്രിയായത്. 1965ല്‍ കരിമ്പത്ത് പുതിയ കെട്ടിടം നിര്‍മിക്കുന്നതു വരെ ആശുപത്രി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.
1902ല്‍ നിര്‍മിച്ച ആശുപത്രി വാര്‍ഡുകള്‍ നിലവില്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. ബ്രിട്ടീഷുകാര്‍ ഇവിടെ 1945ല്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫിസ്, തളിപ്പറമ്പ് താലൂക്ക് മൊബൈല്‍ ഡിസ്പന്‍സറി എന്നിവ പ്രവര്‍ത്തിക്കുന്നത്. തളിപ്പറമ്പ് നഗരത്തില്‍ ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള ഈ സ്ഥലത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മൂന്നു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറെ പരിതാപകരമാണ്. കാറ്റും വെളിച്ചവും കടക്കാത്ത ഈ കെട്ടിടത്തില്‍ നിന്നു തിരിയാന്‍ പോലും സൗകര്യമില്ല. ഓഫിസ് ജീവനക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് ദൈനംദിനകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. നഗരമധ്യത്തില്‍ ആരോഗ്യ വകുപ്പിന് സ്വന്തമായി 60 സെന്റോളം ഭൂമിയാണുള്ളത്. പുതിയ ആരോഗ്യ കോംപ്ലക്‌സ് നിലവില്‍ വരുന്നതോടെ ആരോഗ്യ രംഗത്ത് തളിപ്പറമ്പിന്റെ മുഖഛായ മാറുന്നതിനോടൊപ്പം ഈ രംഗത്തുള്ള നിരവധി പരാതികള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയും നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."