വീണ്ടും വിദേശകപ്പല്‍ പിടികൂടി ഇറാന്‍
തെഹ്‌റാന്‍: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപെറോ പിടികൂടിയതുമായി ബന്ധപ്പെട്ട സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കെ വീണ്ടും വിദേശ കപ്പല്‍ പിടികൂടി ഇറാന്‍. ഗള്‍ഫില്‍ നിന്ന് അനധികൃതമായി എണ്ണ കടത്തുകയായിരുന്ന വിദേശ എണ്ണക്കപ്പല്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡ് പിടികൂടിയതായി ദേശീയ ടെലിവിഷനാണ് വെളിപ്പെടുത്തിയത്. കപ്പലിലെ ഏഴു നാവികരും തങ്ങളുടെ പിടിയിലാണെന്ന് ഇന്നലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
ചില അറബ് രാജ്യങ്ങളിലേക്ക് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് അനധികൃതമായി എണ്ണ കടത്തുന്ന ടാങ്കറാണ് പിടികൂടിയതെന്ന് വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ റമേസാന്‍ സിറാഹി പറഞ്ഞു. കപ്പലില്‍ ഏഴു ലക്ഷം ലിറ്റര്‍ എണ്ണയാണുണ്ടായിരുന്നത്. നാവികര്‍ വിവിധ രാജ്യക്കാരാണെന്നും ഇറാന്‍ ടി.വി അറിയിച്ചു. ഇവരെ തുറമുഖ നഗരമായ ബുഷറിലേക്കു കൊണ്ടുപോയിട്ടുണ്ട്.
അതേസമയം കപ്പലുകളെ പിന്തുടരുന്ന വിദഗ്ധരും യു.എസിന്റെ ബഹ്‌റൈന്‍ കേന്ദ്രമായ ഫിഫ്ത്ത് ഫ്‌ളീറ്റും ഇതേക്കുറിച്ച് അറിവില്ലെന്നാണ് പ്രതികരിച്ചത്.
രണ്ടാഴ്ച മുമ്പാണ് അന്താരാഷ്ട്ര സമുദ്രചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ബ്രിട്ടന്റെ സ്റ്റെനാ ഇംപെറോ കപ്പല്‍ ഹൊര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്.
യൂറോപ്യന്‍ യൂനിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുകയായിരുന്ന ഇറാന്‍ കപ്പല്‍ ഗ്രേസ് -1 ബ്രിട്ടീഷ് നാവികസേന പിടിച്ചതിനു പ്രതികാരമെന്നോണമായിരുന്നു ഇത്. ഇരു കപ്പലുകളെയും വച്ചുമാറാമെന്ന ഇറാന്റെ വാഗ്ദാനം ബ്രിട്ടന്‍ സ്വീകരിച്ചിട്ടില്ല.
കപ്പലില്‍ 18 ഇന്ത്യന്‍ നാവികരുണ്ടെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഇവര്‍ സുരക്ഷിതരാണെന്നാണു വിവരം. ഇറാന്റെ ഭീഷണി നേരിടാന്‍ തങ്ങളുടെ കപ്പലുകള്‍ക്ക് അകമ്പടിയായി യുദ്ധക്കപ്പലുകളെ അയക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു.
ഗള്‍ഫില്‍ വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ സംയുക്ത നാവികേേസനയെ വിന്യസിക്കാനൊരുങ്ങുകയാണ് യു.എസ്. ഇറാന്റെ നടപടികള്‍ ഇതിനു ശക്തി പകരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."