കെ.എം ബഷീറിന് ആയിരങ്ങളുടെ യാത്രാമൊഴി
കോഴിക്കോട്: മദ്യലഹരിയില്‍ ലക്കുകെട്ട യുവ ഐ.എ.എസ് ഓഫിസര്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന് പിതാവ് വടകര മമ്മദാജി തങ്ങളുടെ ചാരത്ത് അന്ത്യനിദ്ര. തിരുവനന്തപുരത്തുനിന്ന് എത്തിച്ച മൃതദേഹം പിന്നീട് തിരൂര്‍ വാണിയന്നൂരിലെ വീട്ടിലും സിറാജ് കോഴിക്കോട് ഹെഡ് ഓഫിസിലും പൊതുദര്‍ശനത്തിന് വച്ചു.
കോഴിക്കോട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയരക്ടര്‍ ഖാദര്‍ പാലാഴി, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി സി. നാരായണന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ മൃതദേഹം എത്തിച്ചത്. സുബ്ഹ് നിസ്‌കാരത്തിന് ശേഷം നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി നേതൃത്വം നല്‍കി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വടകര ചെറുവണ്ണൂരിലെ മലയില്‍ മഖാമില്‍ ഇന്നലെ പുലര്‍ച്ചെ 5.30ഓടെ ഖബറടക്കി. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, കെ. മുരളീധരന്‍ എം.പി, സി.കെ നാണു എം.എല്‍.എ, പി.എസ് ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ഇന്നലെ ചെറുവണ്ണൂരിലെ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."