ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രവാസി വ്യവസായി
തൃശൂര്‍: ഒന്നിലധികം പാസ്‌പോര്‍ട്ടുകളുണ്ടെന്നും രേഖകളില്‍ വിവിധ പേരുകള്‍ ഉപയോഗിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രവാസി വ്യവസായി ടി.എ സുന്ദര്‍ മേനോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. വാഹന രജിസ്‌ട്രേഷനുമായി ഉയര്‍ന്ന പരാതികളും വാസ്തവമല്ല. അമേരിക്കയിലെ യൂറോപ്യന്‍ കോണ്ടിനെന്റല്‍ സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റ് ബിരുദം എല്ലാവരും അംഗീകരിച്ചതാണ്.
അപകീര്‍ത്തിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ നിയമ നടപടികള്‍ ആലോചിക്കും. പത്മശ്രീ വാങ്ങുന്നത് തടയാന്‍ ശ്രമിച്ച ചിലരാണ്‌വിവാദങ്ങള്‍ക്ക് പിന്നില്‍. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് എന്നെ അറിയുന്നവര്‍ മനസിലാക്കും. പൊലിസും കോടതിയും തള്ളിയ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് വ്യക്തിഹത്യ ലക്ഷ്യമാക്കുന്നവരാണ്. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രൊ.മാധവന്‍ കുട്ടി, സെക്രട്ടറി ശശി, സി എസ് ശ്രീനിവാസന്‍, ഉഷ പ്രേമന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."