HOME
DETAILS
MAL
ഹൈക്കോടതി മാര്‍ച്ചിനിടെ സംഘര്‍ഷം: രണ്ടുപേര്‍ അറസ്റ്റില്‍
backup
June 02 2017 | 00:06 AM
കൊച്ചി: വൈക്കം സ്വദേശിയായ യുവതിയുടെ വിവാഹം അസാധുവാക്കിയതിനെതിരേ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ നേതാക്കളായ പറവൂര്‍ സ്വദേശി എ.എ സഹീര്‍ (43), കൂനമ്മാവ് സ്വദേശി മുഹമ്മദ് ഷെരീഫ്(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 16 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഹൈക്കോടതിയെ ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍, പൊലിസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അനുവാദമില്ലാതെ മൈക്ക് ഉപയോഗിക്കല്‍, പൊലിസിനെ ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 29നാണ് മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."