മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാന രഹിതം: ഭരണസമിതി
എരുമപ്പെട്ടി: ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കാതെ നിയമവിരുദ്ധമായാണ് കടങ്ങോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തിയതെന്നുള്ള മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ രഘുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ വൈരാഗ്യമൂലം വി.കെ രഘു വികസന പദ്ധതികളില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദേശാനുസരണം 2016 ഫെബ്രുവരി 28ന് മുന്‍പായി വന്‍ ജനപങ്കാളിത്തത്തോടെ ഗ്രാമസഭകള്‍ ചേര്‍ന്നതിന് ശേഷമാണ് വികസന സെമിനാര്‍ നടത്തിയിട്ടുള്ളത്. ഗ്രാമസഭകളും അയല്‍കൂട്ടങ്ങളും വിവിധ വര്‍ക്കിങ്ഗ്രൂപ്പുകളും ചേര്‍ന്ന് അവയില്‍ നിന്ന് ഉയര്‍ന്ന് വന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പദ്ധതിയുടെ കരട് രേഖ തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാള്‍ക്ക് പോലും പരാതിയോ പ്രതിഷേധമോയില്ലാതെയാണ് പദ്ധതി രേഖ അംഗീകരിച്ചിരിക്കുന്നത്. വികസന സെമിനാറില്‍ ഭരണ പ്രതിപക്ഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങങ്ങളും മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുകയും ചെയ്തു.
എന്നാല്‍ ഗ്രാമസഭയിലും വികസന സെമിനാറിലും പങ്കെടുത്ത് അഭിപ്രായം പറയാതെ മനപൂര്‍വം ഒഴിഞ്ഞ് നിന്ന വി.കെ രഘു വികസന സെമിനാറിന് ശേഷം പദ്ധതികള്‍ അട്ടിമറിക്കുന്നതിനായി വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങളും പരാതികളുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഏകാദിപത്യ സ്വഭാവം മൂലം സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെട്ട് കഴിയുന്ന വി.കെ രഘു പ്രതിപക്ഷ അംഗത്തേ പോലും കൂടെയിരുത്താന്‍ കഴിയാതെയാണ് വാര്‍ത്താ സമ്മേളനം നടത്തിയതെന്നും എടുത്ത് പറയേണ്ടതാണ്. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ഒട്ടനവധി മാതൃകാ പദ്ധതികള്‍ക്കാണ് ഈ ഭരണസമിതി രൂപം നല്‍കിയിരിക്കുന്നത്.
പഞ്ചായത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ മാലിന്യങ്ങള്‍ ശേഖരിച്ച ജൈവ വളമാക്കി മാറ്റുന്ന ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കല്‍, ഭവന നിര്‍മാണം, കുടിവെള്ളം, റോഡ്, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, പട്ടികജാതി വികസനം, വനിത വികസനം, കലാകായിക സാംസ്‌കാരിക വികസനം, പകല്‍വീട്, രോഗികള്‍ക്കുള്ള മരുന്ന് വിതരണം, കൈകുളങ്ങര രാമവാര്യാര്‍ സ്മാരക ലൈബ്രറി പുനരുദ്ധാരണം, ജൈവ പച്ചക്കറി ഉല്‍പാദനം, വിതരണ കേന്ദ്രങ്ങള്‍, ആട്, കോഴി, പശു വളര്‍ത്തല്‍, ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കുമുള്ള അധിക വേതനം തുടങ്ങി ജനോപകാര പ്രദമായ ഒട്ടനവധി പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്നും പഞ്ചായത്ത് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.എം നൗഷാദ്, പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കരിങ്ങാച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് കാട് കയറി നശിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."