കശാപ്പ് നിരോധനം സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റം: എം.എം ഹസന്‍
തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. കശാപ്പ് നിരോധിച്ചതിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ സംഘടിപ്പ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരവു മറികടക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടതാണ്. സാമ്പത്തികവും സാമൂഹ്യവുമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിന്തിക്കാതെയാണ് ഇത്തരമൊരു ഉത്തരവ് കേന്ദ്രം ഇറക്കിയത്. ആര്‍.എസ്.എസ് അജന്‍ഡ നടപ്പിലാക്കുന്നതിന്റെ ഭാഗമാണിത്. മോദി വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സുബോധത്തിലുള്ള ജനതയെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം മദ്യരാജക്കന്മാര്‍ക്കു വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."