കക്കട്ടിലിലും കൈവേലിയിലും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
കക്കട്ടില്‍: നാദാപുരം എക്‌സൈസിന്റ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. കക്കട്ടില്‍ വച്ച് നടന്ന പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നമായ 450ല്‍ പരം ഹാന്‍സ് പിടിച്ചെടുത്തു.
പൂളക്കണ്ടി ഷാജി, കോരപ്പുറത്ത് അനി എന്നിവരില്‍ നിന്നാണ് ഹാന്‍സ് പിടിച്ചെടുത്തത് 70കുപ്പിവിദേശമദ്യം എക്‌സൈസ് പിടികൂടി. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതാണ് അനി. ഇരുവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കൈവേലിയില്‍ നടത്തിയ പരിശോധനയില്‍ ചീക്കോന്ന് എല്‍.പി, യു.പി സ്‌കൂള്‍ പരിസരത്ത് കച്ചവടം ചെയ്യുന്ന സി.കെ.പി സ്റ്റോര്‍, ടി.എം സ്റ്റോര്‍ എന്നി കടകളില്‍ നിന്നും 65ല്‍ പരം പാക്കറ്റ് സിഗരറ്റ് ,ബീഡി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് രണ്ട് കടയുടമകളുടെ പേരിലും പിഴ ഈടാക്കുകയും ചെയ്തു. നാദാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ ഷാജി, പ്രിവന്റീവ് ഓഫിസര്‍ തറോല്‍ രാമചന്ദ്രന്‍ , സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിജില്‍ കുമാര്‍, സുരേഷ് കുമാര്‍ ഡ്രൈവര്‍ പ്രജീഷ് പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."