HOME
DETAILS
MAL
പി.സ്മാരകം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണിക്കും: മന്ത്രിഎ.കെ. ബാലന്
backup
August 01 2016 | 01:08 AM
കൊല്ലങ്കോട്: മലയാളത്തിമയെ സൗന്ദര്യപൂര്ണമാക്കി തന്റെ രചനയില്‍ ആവാഹിച്ച മഹാകവി പി യുടെ സ്മാരക ഗ്രന്ധശാല സര്‍ക്കാര്‍ ഏറ്റെടുക്കുകയോ സാഹിത്യ അക്കാദമിയുടെ കീഴില്‍ കൊണ്ടു വരുന്ന കാര്യം പരിഗണിക്കുമെന്ന് സാംസ്ക്കാരിക പിന്നോക്ക വികസന വകുപ്പ് എ.കെ ബാലന് പറഞ്ഞു.
കൊല്ലങ്കോട് പി സ്മാരകത്തില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നെന്മാറ നിയോജക മണ്ഡലം കെ. ബാബു എം.എല്‍.എയും സ്വീകരണം നല്കി.
ഇയ്യങ്കോട് ശ്രീധരന് കാര്ത്തികേയന് എന്നിവരുടെ പുസ്തക പ്രകാശനവും ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ഗിരിജാ വല്ലഭ നെ ആദരിച്ചു. ശാരദ തുളസീദാസ്, ശാലിനി കറുപ്പേഷ്, സത്യപാല്‍ ഗംഗാധരന്, സി. കൃ ഷണന്‍ സംബന്ധിച്ച് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."