HOME
DETAILS
MAL
എയ്ഡഡ് കോളജുകളില്‍ പി.ടി.എ പ്രവര്‍ത്തനം നിര്‍ബന്ധമാക്കി ഉത്തരവ്
backup
August 05 2019 | 18:08 PM
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ നിര്‍ബന്ധമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിക്കപ്പെടുന്ന പി.ടി.എകള്‍ക്ക് കോളജിലെ ഭരണപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍, അച്ചടക്കം ഇവ മെച്ചപ്പെടുത്തുന്നതില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് സാധിക്കും.
പി.ടി.എയുടെ അധ്യക്ഷന്‍ പ്രിന്‍സിപ്പല്‍ ആയിരിക്കും. സെക്രട്ടറി, ഖജാന്‍ജി സ്ഥാനങ്ങള്‍ കോളജിലെ സ്ഥിരാധ്യാപകരും വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ മാതാപിതാക്കളുടെ പ്രതിനിധികളും വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."