ബസുകള്‍ ഓട്ടം മുടക്കുന്നു; തലശ്ശേരി-ഇരിട്ടി റൂട്ടില്‍ യാത്രക്കാര്‍ ദുരിതത്തില്‍
ഉരുവച്ചാല്‍: തലശ്ശേരി-ഇരിട്ടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ചില ബസുകള്‍ നിര്‍ത്തലാക്കിയതോടെ വിദ്യാര്‍ഥികളടക്കമുള്ള യാത്ര ദുരിതത്തില്‍. ഡീസല്‍ വില വര്‍ധനയും താങ്ങാനാവാത്ത ദൈനംദിന ചെലവുമായതോടെയാണ് ചില ബസുകള്‍ ഓട്ടം നിര്‍ത്തിയതും മറ്റുള്ളവ ട്രിപ്പ് മുടക്കാനും തുടങ്ങിയത്. അതോടൊപ്പം തലശ്ശേരി-വളവുപാറ റോഡില്‍ ഉരുവച്ചാല്‍, കരേറ്റ, നീര്‍വേലി, മെരുവമ്പായി എന്നിവിടങ്ങളില്‍ പാലം പുതുക്കിപ്പണിയുന്നതിനാലും റോഡില്‍ വിവിധ പ്രവൃത്തികള്‍ നടക്കുന്നതിനാലും റോഡില്‍ ഗതാഗത തടസം പതിവാണ്. ഇതുകാരണം സമയത്തിന് ഓടിയെത്താന്‍ കഴിയാത്തതിനാല്‍ മത്സരയോട്ടവും നടത്തേണ്ട അവസ്ഥയാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.
വിദ്യാര്‍ഥികളെ സ്റ്റോപ്പില്‍ കാണുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടും പിറകോട്ടുമായി നിര്‍ത്തുന്നത് ഉരുവച്ചാലിലെ പതിവ് കാഴചയാണ്. ചില ബസുകള്‍ നിര്‍ത്താതെയും പോവുന്നുണ്ട്. ചില ദിവസങ്ങളില്‍ ഇവിടെ ഹോം ഗാര്‍ഡിന്റെ സേവനവും ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."