സാക്ഷരതാ, തുല്യതാ പദ്ധതി ആരംഭിക്കുന്നു ആദിവാസി സാക്ഷരതാ നിരക്ക് ഉയര്‍ച്ച
കല്‍പ്പറ്റ: ജില്ലയിലെ ആദിവാസി സാക്ഷരത നിരക്ക് ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു.
ആദിവാസി സാക്ഷരതാ, തുല്യതാ പദ്ധതിയാണ് ജില്ലയിലെ കോളനികള്‍ കേന്ദ്രീകരിച്ചു നടപ്പാക്കുന്നത്. ജില്ലയിലെ 300 കോളനികളിലായി 6000 ആദിവാസി വിഭാഗത്തില്‍പെട്ടവരെ സാക്ഷരത തുല്യതാ ക്ലാസുകളിലെത്തിക്കാനാണ് പദ്ധതി. സര്‍ക്കാര്‍ 50 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി വകയിരുത്തിയിരിക്കുന്നത്.
നിലവിലെ ആദിവാസികളുടെ സാക്ഷരതാ നിരക്ക് 71 ശതമാനമാണ്. ഇത് 85 ശതമാനമായി ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിനായി കര്‍മ്മ സമിതി രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. രവീന്ദ്രനാഥ്, പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍, എം.പിമാരായ എം.ഐ ഷാനവാസ്, വീരേന്ദ്രകുമാര്‍ എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ കലക്ടര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല എന്നിവര്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ചെയര്‍പേഴ്‌സണുമായ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മുനിസിപ്പല്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ എന്നിവര്‍ വൈസ് ചെയര്‍മാരും ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, സ്വയ നാസര്‍ എന്നിവര്‍ കണ്‍വീനര്‍മാരും മുനിസിപ്പല്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷന്‍മാരെയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാരെയും നോഡല്‍ പ്രേരക്മാരും സമിതി അംഗങ്ങളാണ്. ഈമാസം 25നുള്ളില്‍ മുനിസിപ്പല്‍ ബ്ലോക്ക്ഗ്രാമ പഞ്ചായത്ത്തല കര്‍മ്മ സമിതിതികളുടെ രൂപീകരണവും കോളനികള്‍ നിശ്ചയിക്കലും നടക്കും.
കര്‍മ്മ പദ്ധതി രൂപീകരണ ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."