അമേരിക്കയില്‍ തോക്കു നിയന്ത്രണം കൊണ്ടുവരുമെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയില്‍ സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെടെയുള്ളവര്‍ തോക്കുകള്‍ ഉപയോഗിച്ച് ആളുകളെ വെടിവച്ചു കൊലപ്പെടുത്തുന്ന സാഹചര്യത്തില്‍ കര്‍ശനമായി തോക്കു നിയന്ത്രണം കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കഴിഞ്ഞ ദിവസം ടെക്‌സാസിലും ഓഹിയോയിലും ഉണ്ടായ വെടിവയ്പില്‍ 29 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണം.
തോക്ക് നിയന്ത്രണത്തിനു റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാകണമെന്നും ഇരുപാര്‍ട്ടികളും പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
തോക്ക് നിയന്ത്രണം സംബന്ധിച്ച കാര്യം ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
അമേരിക്കയില്‍ ജനങ്ങള്‍ക്കിടയില്‍ തോക്ക് സംസ്‌കാരം ആഴത്തില്‍ വേരൂന്നിയതാണ്. ഇതോടൊപ്പംതന്നെ കൂട്ടവെടിവയ്പുകളും സാധാരണമാണ്.
എന്നാല്‍ ഇത് തടയുന്നതിന്റെ ഭാഗമായി തോക്ക് നിയന്ത്രണം ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഭിന്നിപ്പിലാണ്.
ഇതാണ് തോക്ക് നിയന്ത്രണത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണം.
ഇക്കഴിഞ്ഞ ദിവസം ടെക്‌സാസിലും ഓഹിയോയിലും ഉണ്ടായ വെടിവയ്പ് ഉള്‍പ്പെടെ ഈ വര്‍ഷമുണ്ടായ കൂട്ടക്കൊലകളില്‍ മരിച്ചത് 250 പേരാണെന്ന് സന്നദ്ധ സംഘടനയായ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പറയുന്നു.
അക്രമങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്നും ട്രംപ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."