സൈബര്‍ശ്രീ പരിശീലനത്തിനുള്ള അപേക്ഷാ തിയതി നീട്ടി
കോട്ടയം: സൈബര്‍ശ്രീ സെന്ററില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടത്തുന്ന വിവിധ സാങ്കേതിക വിദ്യാ പരിശീലനങ്ങള്‍ക്കുള്ള അപേക്ഷാ തീയതി ജൂണ്‍ 10 വരെ നീട്ടി. സോഫ്റ്റ്വേയര് വികസനം, മാറ്റ്ലാബ് പ്രോഗ്രാമിങ് എന്നിവയില്‍ തിരുവനന്തപുരത്തു നടത്തുന്ന പരിശീലനങ്ങള്‍ക്ക് 20നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
സോഫ്റ്റ്വേയര് വികസന പരിശീലനത്തിന്റെ കാലാവധി ഏഴു മാസമാണ്. പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എഎം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് പാസ്സായവരായിരിക്കണം.
മാറ്റ്ലാബ് പ്രോഗ്രാമിംഗിലുളള നാലു മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എഞ്ചിനീയറിങ് ബിരുദം എം.സി.എ പാസ്സായവരോ കോഴ്സ് പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം.
ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സോ ഇലക്ട്രോണിക്സോ പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും ജൂണ്‍ 10നകം സൈബര്‍ശ്രീ സെന്റര്‍, സിഡിറ്റ്, പൂര്‍ണ്ണിമ, ഠ.ഇ.812964, തൈക്കാട് പി.ഒ., തിരുവനന്തപുരം695014 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും ര്യയലൃെൃശരറശ@േഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യാം. വിശദവിവരങ്ങളും അപേക്ഷാഫോറവും ംംം.ര്യയലൃെൃശ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ഃ 04712323949.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."