മതേതരത്വം തകര്‍ക്കാന്‍ പിള്ള വീണ്ടും; ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് പത്തനാപുരം പ്രസംഗം
കൊട്ടാരക്കര: വിവാദ പ്രസംഗവുമായി കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള വീണ്ടും. ഇത്തവണ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചാണ് പിള്ളയുടെ പ്രസംഗം. പ്രസംഗത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്.
പത്തനാപുരം കമുകുംചേരിയില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ വാര്‍ഷിക യോഗത്തിലാണ് പിള്ള ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ച് പ്രസംഗിച്ചത്. 'താന്‍ തിരുവനന്തപുരത്ത് പോയാല്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. അവിടെ മുസ്‌ലിംകളെ ഒന്നും ഞാന്‍ കണ്ടിട്ടില്ല. അവിടെ നായന്‍മാര്‍ മാത്രമേ ഉണ്ടായിരുന്നൊള്ളു. ഇന്ന് എവിടെ നോക്കിയാലും പള്ളിയാണ്. അവിടെ അടുത്തൊരു പള്ളിയുണ്ട്. അവിടെനിന്ന് പട്ടിയുടെ കുരപോലെ ബാങ്ക് വിളികേള്‍ക്കാം. എന്നാല്‍ ബാങ്ക് വിളിക്കുമ്പോള്‍ തൊട്ടടുത്തുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് നിര്‍ത്തിവയ്ക്കും. എന്നാല്‍ ക്ഷേത്രത്തില്‍ മൈക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ബാങ്ക് വിളിക്കുകയും ചെയ്യും. എന്നാല്‍ ദീപാരാധനയ്ക്ക് പടക്കം പൊട്ടിച്ചാല്‍ അവര്‍ പരാതി പറയുകയും ചെയ്യും' ഇങ്ങിനെ പോകുന്നു പിള്ളയുടെ പ്രസംഗം.
ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് ശരിയല്ലെന്ന് ആചാര്യന്‍മാരും തന്ത്രിമാരും പറഞ്ഞതാണ്. അത് ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ ജോസഫ് പറഞ്ഞാല്‍ അതു ശരിയല്ലെന്നും പിള്ള പറഞ്ഞു. മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ എന്നും പിള്ള ചോദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."