ജീവന് ഭീഷണിയുണ്ട്, എനിക്ക് സംരക്ഷണം വേണം: അണ്ണാ ഡി.എം.കെ എംപി രാജ്യസഭയില്‍
ന്യൂഡല്‍ഹി:'സര്‍ക്കാരിന് എന്നെ രക്ഷിക്കാനാകുമോ? എനിക്ക് സംരക്ഷണം ആവശ്യമാണ്.' തമിഴ്നാട്ടില്‍ നിന്നുള്ള എംപി. ശശികല പുഷ്പ രാജ്യസഭയില്‍ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു. ഡി.എം.കെ എം.പി തിരുച്ചി ശിവയുമായി വിമാനത്താവളത്തിലുണ്ടായ കയ്യാങ്കളിയെചൊല്ലി രാജ്യസഭയില്‍ ഏറ്റുമുട്ടലുണ്ടായപ്പോഴാണ് ശശികല പുഷ്പ ഇക്കാര്യം പറഞ്ഞത്.
തന്നോട് രാജി വെക്കാന്‍ പാര്‍ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ രാജി വെക്കാന്‍ ഒരുക്കമല്ല. പുറത്തു പോയാല്‍ ആക്രമിക്കപ്പെട്ടേക്കുമെന്നും ശശികല പറഞ്ഞു.
ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായതിന് പിന്നാലെയായിരുന്നു രാജ്യസഭയില്‍ എം.പിയുടെ അഭ്യര്‍ഥന. പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയതിനാലാണ് ശശികലക്കെതിരെ നടപടിയെടുത്തതെന്ന് ജയലളിത ട്വിറ്ററിലെ കുറിപ്പില്‍ പറയുന്നു.
ശനിയാഴ്ച്ച വൈകീട്ട് പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ശശികല പുഷ്പ മുതിര്‍ന്ന ഡി.എം.കെ.നേതാവും എം.പിയുമായ തിരുച്ചി ശിവയുമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."