വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന്
പാലക്കാട്: പ്രളയദദുരന്തത്തിന് ഇരകളായ വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നല്കുന്ന സംഖ്യയിലേക്ക് ജില്ലാ കമ്മിറ്റിയുടെ വിഹിതം കൈമാറാന്‍ കൗണ്‍സിലില്‍ തീരുമാനമായി. പ്രളയ ദുരന്തത്തില്‍ ഇരകളായ വ്യാപാരികള്‍ ആശ്വാസമൊരുക്കാന്‍ ജില്ലയിലെ വ്യാപാരികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലന് മുന്‍ ജില്ലാ പ്രസിഡന്റ് കെ വി പ്രേമചന്ദ്രന് സത്യാവാചകം ചൊല്ലികൊടുത്തു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി ജനറല്‍ സെക്രട്ടറി കെ എം ഹമീദ്, ട്രഷറര്‍ കെ കെ ഹരിദാസ്, വൈസ് പ്രസിഡന്റുമാരായി ലിയാക്കത്തലി അലനല്ലൂര്‍, ടി പി സക്കറിയ പാലക്കാട്, സി വി ജെയിംസ് എ കെ ഡി എ, സക്കീര്‍ കുറ്റനാട്, സെക്രട്ടറിമാരായി ബാസിത് മുസ്ലീം മണ്ണാര്‍ക്കാട്, ചന്ദ്രന് കൊഴിഞ്ഞമ്പാറ, സുന്ദരരാജന് കോങ്ങാട്, സുരേഷ്കുമാര്‍ മലമ്പുഴ, ഉല്ലാസ് കൊടുവായൂര്‍, ബാലമുരളി വടക്കഞ്ചേരി, കൊച്ചുകുട്ടന് തിരുവാഴിയോട്, മീഡിയ കോര്‍ഡിനേറ്റര്‍ എം അസ്സന്മുഹമ്മദ് ഹാജി എന്നിവരെ തിരഞ്ഞെടുത്തു. എ കെ ഡി എ സംസ്ഥാന പ്രസിഡന്റ് അയ്യപ്പന് നായര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹമീദ് സ്വാഗതവും ജില്ലാ ട്രഷറര്‍ കെ കെ ഹരിദാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."