യൂണിവേഴ്സിറ്റി വധശ്രമക്കേസ്: പൊലിസ് ബറ്റാലിയന് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു
യൂണിവേഴ്സിറ്റി വധശ്രമക്കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലി്സ് ബറ്റാലിയന് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു. പി.എസ്.സി പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും 2018 ജൂണ്‍ 22 ന് നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരം പരിശോധിക്കുമെന്ന് പി.എസ്.സി ചെയര്മാന് എം.കെ സക്കീര്‍ അറിയിച്ചു.
അതേസമയം, പി.എസ്.സിയുടെ വിശ്വാസ്യത തകര്ന്നട്ടില്ലെന്നും പരീക്ഷ ക്രമക്കേടിനെക്കുറിച്ച് സത്യസന്ധമായ അന്വേഷണമാണ് നടത്തിയതെന്നും പി.എസ്.സി ചെയര്മാന് വ്യക്തമാക്കി. യൂണിവേഴ്സിറ്റി കേളേജിലെ കുത്തുകേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന റാങ്ക് നേടിയ വിഷയത്തില്‍ ആരോപണവിധേയര്‍ക്കൊപ്പം പരീക്ഷ എഴുതിയവരുടെ മൊഴിയെടുത്തു. എന്നാല പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായിരുന്നവരുടെയും ഇന്‍വിജിലേറ്ററുടെ മൊഴിയിലും ക്രമക്കേട് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിനോടനുബന്ധിച്ച് പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ട് നമ്പറുകളില്‍ നിന്ന് പ്രതികളുടെ ഫോണിലേക്ക് എസ്എംഎസുകള്‍ വന്നിട്ടുണ്ട്. പരീക്ഷ നടന്ന ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ സന്ദേശങ്ങള്‍ വന്നതെന്നും എം കെ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."