HOME
DETAILS

അവിശ്വാസം പാസായി; തേവലക്കരയില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു

  
backup
October 12 2018 | 09:10 AM

%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b5%87%e0%b4%b5%e0%b4%b2%e0%b4%95%e0%b5%8d

തേവലക്കര: പ്രസിഡന്റിനെച്ചൊല്ലി ഏറെ കോളിളക്കം സൃഷ്ടിച്ച തേവലക്കര ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി.
രണ്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ എല്‍.ഡി.എഫിനെ പിന്തുണച്ചതോടെയാണ് പ്രസിഡന്റായ ജോസ് ആന്റണിക്ക് പദവി നഷ്ടമായത്. യു.ഡി.എഫിലുണ്ടായ തര്‍ക്കങ്ങളാണ് പുതിയ സംഭവത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയായിരുന്നു യു.ഡി.എഫ് പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തിയിരുന്നത്. ഇന്നലെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് വിമതനെ കൂടാതെയാണ് രണ്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി എല്‍.ഡി.എഫിനെ പിന്തുണച്ചത്. ചവറ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് അധികാരത്തിലുള്ള ഏക പഞ്ചായത്തായിരുന്നു തേവലക്കര. കോണ്‍ഗ്രസ് വിമതനായ രാജേഷ് കോണ്‍ഗ്രസ് അംഗങ്ങളായ ഷൈന സുമേഷ്, സുനിത ഓമനക്കുട്ടന്‍ എന്നിവരാണ് എല്‍.ഡി.എഫിനെ പിന്തുണച്ചത്. അതോടെ എല്‍.ഡി.എഫിന് 14 ഉം, യു.ഡി.എഫിന് ഒന്‍പത് അംഗങ്ങളുടെയും പിന്തുണ ലഭിച്ചു.
ഇനി 15 ദിവസങ്ങള്‍ക്ക് ശേഷമെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കൂ. നിലവില്‍ എല്‍.ഡി.എഫിന് മേല്‍ക്കെ ഉണ്ടെങ്കിലും സ്ഥിതി ഗതികള്‍ മാറിമറിയാവുന്ന അവസ്ഥയിലാണ്. എല്‍.ഡി.എഫിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് അംഗങ്ങള്‍ വിപ്പ് ഭയം നിലനില്‍ക്കുന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന യു.ഡി.എഫ് അംഗത്തിനേ വോട്ട് ചെയ്യൂ എന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ തേവലക്കര പഞ്ചായത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഈ മാറ്റം പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ എല്‍.ഡി.എഫ് പാളയത്തിലേക്ക് പോയത് ഉള്‍ക്കൊളളാന്‍ കഴിയാതെ മിഴിച്ചിരിക്കുകയാണ് തേവലക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതേസമയം അവിശ്വാസ പ്രമേയത്തിന് ശേഷം പുറത്തിറങ്ങിയ യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂക്കി വിളിയും കയ്യേറ്റ ശ്രമവും നടന്നു. എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത് പുറത്തിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളായ ഷൈന സുമേഷ്, സുനിത ഓമനക്കുട്ടന്‍, വിമത അംഗം രാജേഷ് കുമാര്‍ എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂക്കുവിളികളോടെയാണ് വരവേറ്റത്. കാറില്‍ കയറാന്‍ പോയ രാജേഷും യൂത്ത് കോണ്‍ഗ്രസ് നേതാവും എ ഗ്രൂപ്പ് അനുഭാവിയുമായ സാദിഖ് പള്ളിക്കാട്ടിലും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന ചവറ സി.ഐയുടെയും, തെക്കുംഭാഗം എസ്.ഐ ജയകുമാറിന്റെയും സംയോജിതമായ ഇടപെടലിലൂടെ സംഘര്‍ഷം ഒഴിവാകുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago