ജമ്മുകശ്മീര്‍ വിഭജന ബില്‍; ബി.ജെ.പി തീരുമാനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ വിഭജിച്ച് ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയ ബി.ജെ.പിയുടെ നടപടിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. അദ്ദേഹത്തിന്റെ ട്വിറ്ററിലാണ് ഈ കാര്യത്തില്‍ ബി.ജെ.പിയെ പിന്തുണക്കുന്നതായുള്ള പരാമര്‍ശങ്ങളുള്ളത്.
''ജമ്മു കശ്മീര്‍, ലഡാക്ക് നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പ്രദേശങ്ങളെ രാജ്യത്തില്‍ പൂര്‍ണമായും ഏകീകരിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന് അനിവാര്യമായ ബില്ലാണ് നടപ്പിലാക്കിയത്. ഭരണഘടനാ മാര്‍ഗം ആദ്യമേ പിന്തുടര്ന്നെങ്കില് അത് എന്നേ നന്നാകുമായിരുന്നു. ഇത് രാജ്യതാല്പര്യത്തിന് വേണ്ടിയാണ്. ഞാന്‍ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു''. സിന്ധ്യ ട്വീറ്റ് ചെയ്തു.
അതേസമയം ബില്ലിനെ അനുകൂലിച്ച് രംഗത്തുവരുന്ന ആദ്യ കോണ്‍ഗ്രസ് നേതാവല്ല ജ്യോതിരാദിത്യ സിന്ധ്യ. പാര്‍ട്ടിയിലെ മുന്‍ നേതാവും ഗാന്ധി കുടുംബാംഗവുമായ ജനാര്‍ദ്ദന്‍ ദ്വിവേദി, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ മകനും രാഹുല്‍ ഗാന്ധിയുടെ അനുചരനുമായ ദീപേന്ദര്‍ ഹൂഡ, മറ്റൊരു കോണ്‍ഗ്രസ് നേതാവായ ജയ്വീര് ഷര്‍ഗില്‍ തുടങ്ങിയവര്‍ ബി.ജെ.പി നിലപാടിനെ അനുകൂലിച്ച് നേരത്തേ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."